Kerala

ദുരിത ബാധിത കേന്ദ്രങ്ങളിൽ ആശ്വാസം പകർന്ന് ഫ്രാൻസിസ് ജോർജ് എം പി

Posted on

പാലാ :കോട്ടയം ജില്ലയെ പിടിച്ചുലച്ച വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ച് അഡ്വ കെ ഫ്രാൻസിസ് ജോർജ് എം പി.ഇന്ന്  വൈകുന്നേരത്തോടെയാണ് വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പാലായിലെ കേന്ദ്രങ്ങൾ സന്ദര്ശിക്കാൻ എത്തിയത്.

പൂഞ്ഞാർ പയ്യാനിത്തോട്ടം  ഭാഗത്ത് മണ്ണിടിഞ്ഞു വീണ് മരിച്ച റെജീനയുടെയും മകൻ ജോസഫിന്റെയും ബന്ധു മിത്രാദികളെ ആശ്വസിപ്പിക്കാനായി ഫ്രാൻസിസ് ജോർജ് പാലാ ജനറൽ ആശുപത്രിയിലെത്തി.മരമടഞ്ഞവർക്കുള്ള ആശ്വാസ ധനവും ,വീട് നഷ്ടമായവർക്കുള്ള ധന സഹായവും ലഭ്യമാക്കുവാൻ തന്നാൽ കഴിയുന്ന പോലെ പ്രയത്നിക്കുമെന്ന് എം പി പറഞ്ഞു .

തുടർന്ന് എം പി പാലാ ഹയർ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രവും ;ചാവറ സ്‌കൂളിലെ ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ച് സുഖ വിവരങ്ങൾ തിരക്കി .;അന്തേവാസികൾ എല്ലാം സംതൃപ്തി പ്രകടിപ്പിച്ചു .ജോഷി വട്ടക്കുന്നേൽ ;ജോസ് വേരനാനി ;സിജി ടോണി ;ബിജു വരിക്കയാനി .ടോം കണിയാരശേരിൽ എന്നിവർ ഫ്രാൻസിസ് ജോർജ് എം പി ക്കൊപ്പം സന്നിഹിതരായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version