Kerala

റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Posted on

തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

രൂക്ഷമായ മഴക്കെടുതി ഉണ്ടായെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 11.30 വരെ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ മറുപടി പറയണം. മഴ മുന്നറിയിപ്പിലും ദുരന്ത മുന്നൊരുക്കങ്ങളിലും ഗുരുതര വീഴ്ചയുണ്ടായി. ഇപ്പോഴത്തെ അടിയന്തര ദൗത്യം ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കുക എന്നതാണ്. പാര്‍ട്ടിയും പ്രവര്‍ത്തകരും അതിനായി മുന്നോട്ടുവരണം’, ബിനോയ് വിശ്വം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version