Kerala

മഴക്കാല കെടുതി :രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണം : ജോസ് കെ. മാണി 

Posted on

 

കോട്ടയം:  ജില്ലയിലെ കിഴക്കന്‍ മലയോര മേഖലകളിലുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍  കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ജോസ് കെ. മാണി എം.പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

ദുരിതബാധിത പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അടിയന്തര ഇടപെടല്‍ ഉറപ്പാക്കണമെന്നും ജില്ലാ കളക്ടറോടും റവന്യൂ അധികൃതരോടും ആവശ്യപ്പെട്ടു. നാശനഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായവും ദുരിതാശ്വാസവും ലഭ്യമാക്കണം.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തില്‍ പാലാ, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികള്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇവര്‍ക്കും അടിയന്തര സഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടു.വെള്ളപ്പൊക്ക ദുരിതബാധിത മേഖലകള്‍ ജോസ് കെ. മാണി എം.പി. സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ദുരിതബാധിതരുമായി ആശയവിനിമയം നടത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version