Kerala
ജില്ലാ ഭരണകൂടം പാലായിൽ :മരിച്ച അമ്മയുടെയും ,മകന്റെയും പോസ്റ്റ് മോർട്ടം ഇന്ന് തന്നെ നടത്താൻ നീക്കം
പാലാ :ജില്ലാ ഭരണ കൂടം തന്നെ പാലായിൽ കേന്ദ്രീകരിച്ച് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നക്കുന്ന കാഴ്ച്ചയാണ് പാലായിലും ഈരാറ്റുപേട്ടയിലെ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് .ജില്ലാ കളക്ടർ ;എസ് പി ;ആർ ഡി ഓ ;ജില്ലയുടെ ചുമതലയുള്ള മന്ത്രി മോൻസ് ജോസഫ് ;
മാണി സി കാപ്പൻ എം എൽ എ ;പാലാ നഗരസഭാ ചെയർപേഴ്സൺ മായാ രാഹുൽ ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിതാ പ്രകാശ് എന്നിവർ പാലാ ജനറൽ ആശുപത്രിയിൽ സമ്മേളിച്ച് അവലോകനം നടത്തി .
ഇതിൻ പ്രകാരം ഇന്ന് തന്നെ പോസ്റ്റ് മോർട്ടം നടത്തുവാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത് .ഇൻക്വസ്റ്റ് നടപടികൾ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ് .