India
കാലിത്തൊഴുത്ത് കാലിയായി ;മലവെള്ളം വന്നപ്പോൾ തീക്കോയി അനിലിന്റെ ഏക ഉപജീവനമാർഗവും അടഞ്ഞു
പൂഞ്ഞാർ :തീക്കോയി മേസ്തിരിപ്പാടി ഭാഗത്ത് അനിൽ ന്റെ 12 പശുക്കൾ വെള്ളം കയറി ചത്തുപോയി. അയാളുടെ ഏക ഉപജീവനമാർഗ്ഗമായിരുന്നു.എം എൽ അയേയും ,പൊതു പ്രവർത്തകരെയും ജില്ലാ കലക്ടറേയും വിവരം അറിയിച്ചിട്ടുണ്ട് .
അപ്രതീക്ഷിതമായി കോട്ടയം ജില്ലയിൽ പൂഞ്ഞാർ മുതൽ കോട്ടയം വരെ പല ഭാഗങ്ങളും ഇന്ന് വെളുപ്പിനെ പ്രളയജലത്തിലായി. ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നെങ്കിലും ഇന്നലെ പകൽ വരെ ഇടവിട്ട മഴയായിരുന്നതു കൊണ്ട് പ്രളയ സാധ്യത ആരും തന്നെ പ്രതീക്ഷിച്ചില്ല. അർദ്ധ രാത്രിയോടെ ഈരാറ്റു പേട്ട ഭാഗത്ത് വെള്ളം ഉയർന്നു തുങ്ങിയത് അവിടെ നിന്നും പടിഞ്ഞാറു പ്രദേശത്തുള്ള ആരും തന്നെ ശ്രദ്ധിച്ചില്ല. വെളുപ്പിന് 3 മണിയോടെ പാലാ വരെയുള്ള റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
1958 ന് ശേഷം പ്രളയം ബാധിക്കാത്ത വീടുകളിൽ കട്ടിലിനടിയിൽ വെള്ളമെത്തിയപ്പോഴാണ് ചിലർ വെള്ളത്താൽ ചുറ്റപ്പട്ടത് അറിഞ്ഞത്. പനയ്ക്കപ്പാലം ഭാഗത്ത് കുടുങ്ങി പോയവരെ വെളിച്ചം വീണതോടെ റസ്ക്യൃ സംഘമെത്തി രക്ഷപെടുത്തി. 1958 ന് ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയമാണ് ഭരണങ്ങാനം വരെയുള്ള പ്രദേശങ്ങളിൽ അനുഭവപ്പെട്ടത്. മഴ ഇപ്പോഴും തുടരുന്നു. 2 അടിയോളം ജലനിരപ്പ് താന്നു.