Kerala
ഇംപാക്റ്റ് -2026 ഓഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ
ഇംപാക്റ്റ് -2026 ഓഗസ്റ്റ് 2ന് മാർ സ്ലീവാ മെഡിസിറ്റിയിൽ.
പാലാ . മാർ സ്ലീവാ മെഡിസിറ്റി അനസ്തേഷ്യോളജി ആൻഡ് പെരിഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിൽ ഇന്റൻസീവ് മോഡുലാർ പ്രോഗ്രാം ഫോർ അനസ്തേഷ്യ ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ എന്ന വിഷയത്തിൽ തുടർ വിദ്യാഭ്യാസ പരിപാടി ഇംപ്കാറ്റ് – 2026 ഓഗസ്റ്റ് 2 ഞായറാഴ്ച്ച മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും.
2ന് രാവിലെ 10.45ന് കോട്ടയം മെഡിക്കൽ കോളജ് ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവി പ്രഫ. ഡോ.ടി.കെ.ജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിക്കും. രാവിലെ 8.30 മുതൽ വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. അൾട്രാസൗണ്ട് പ്രോയാഗിക പരിശീലനവും നടത്തും. ട്രോമാചികിത്സയിൽ അതിവേഗ തീരുമാനമെടുക്കൽ, വിവിധ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം എന്നിവ ഉൾപ്പെടെ മുൻനിർത്തിയാണ് ഇംപാക്ട് – 2026 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള അനസ്തേഷ്യോളജിസ്റ്റുകൾ, ഇന്റൻസിവിിറ്റുസകൾ, എമർജൻസി ഫിസിഷ്യന്മാർ, സർജന്മാർ, ബിരുദാനന്തര മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കുമെന്നു ചീഫ് കോർഡിനേറ്റർ ഡോ.മഞ്ജിത്ത് ജോർജ്, ഓർഗനൈസിംഗ് ചെയർമാൻ ഡോ.എബി ജോൺ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അനു ജനാർദ്ദനൻ എന്നിവർ അറിയിച്ചു.