Kerala

തിരുവനന്തപുരം വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു

Posted on

തിരുവനന്തപുരം വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത് . ഇതോടു കൂടി മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്,

അനീഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തിൽ മരിച്ച അനീഷ് തന്നെയാണ് പമ്പിൽ നിന്ന് പെട്രോൾ എത്തിച്ച് തീകൊളുത്തിയത്. ബാറിൽ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക കുറ്റവും ചുമത്തി കേസെടുത്തിരുന്നു. പൊള്ളലേറ്റ റിയാസും കാപ്പ കേസ് പ്രതിയാണ്. ആക്രമണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version