Kerala

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി, ശനി (ജൂലൈ 31, ഓഗസ്റ്റ് 1) ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു

Posted on

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ വെള്ളി, ശനി (ജൂലൈ 31, ഓഗസ്റ്റ് 1) ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവക്ഷിക്കുന്നത്.

ഈയടുത്ത രണ്ടു ദിവസങ്ങളിലാണ് കോട്ടയം ജില്ലയിൽ മഴക്കാലത്തിന്റെ കാലാവസ്ഥ ജനിപ്പിക്കുന്ന രീതിയിൽ മഴ മൂടൽ തന്നെ ഉണ്ടായതു .പഴമക്കാരുടെ ഭാഷയിൽ ഇങ്ങനെ ഒരു കാലാവസ്ഥ തന്നെ അടുത്തെങ്ങും ഉണ്ടായിട്ടില്ല .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version