Kerala

സംഗീതസാന്ദ്രമായി അൽഫോൻസാ കോളേജ്; ‘ഇളം മഞ്ഞിൽ കുളിരുമായൊരു കുയിൽ’ ഗാനവിരുന്ന് ശ്രദ്ധേയമായി

Posted on

 

പാലാ: പ്രശസ്ത ഗായിക എസ്. ജാനകിയുടെ അവിസ്മരണീയ ഗാനങ്ങൾ പുനരാവിഷ്കരിച്ചുകൊണ്ട് പാലാ അൽഫോൻസാ കോളേജിൽ സംഘടിപ്പിച്ച ‘ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ’ (Reliving S. Janaki’s Immortal Melodies) സംഗീതവിരുന്ന് ശ്രദ്ധേയമായി.

ഇന്നലെ (ജൂലൈ 29) ഉച്ചയ്ക്ക് 2.00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്. കോളേജിലെ സൊണോറ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ ഗാനസന്ധ്യ ഒരുക്കിയത്.

നാക് (NAAC) അഞ്ചാം സൈക്കിളിൽ A+ ഗ്രേഡ് നേടിയ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചണിനിരന്നതാണ് പരിപാടിയുടെ പ്രധാന ആകർഷണം. എസ്. ജാനകി വിവിധ ഭാഷകളിൽ പാടി അവിസ്മരണീയമാക്കിയ എക്കാലത്തെയും മികച്ച ഗാനങ്ങൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വേദിയിൽ ആലപിച്ചു. മലയാളം, തമിഴ് ഉൾപ്പെടെ വിവിധ ഭാഷകളിലെ മധുരഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്ന് സദസ്യർക്ക് വേറിട്ടൊരു അനുഭവമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version