Kerala
ആഗസ്റ്റ് 15 നു പാലാ മുനിസിപ്പാലിറ്റിയിൽ സ്വാതന്ത്ര്യ ദിന പതാക ഉയർത്തുന്നത് മായാ രാഹുൽ ;19 നു പുതിയ ചെയർപേഴ്സൺ മായാ രാഹുൽ തന്നെയാവുമോ
പാലാ :പാലാ നഗരസഭയിൽ ഒഴുവുള്ള ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 19 ന് 11 ന് നടക്കും .ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് വാരണാധികാരി.
ഇന്ന് രാവിലെയാണ് ജില്ലാ വാരണാധികാരിയുടെ കത്ത് മുൻസിപ്പൽ സെക്രട്ടറി ആകാശിനു ലഭിച്ചത് .ഇപ്പോഴുള്ള രാഷ്ട്രീയ സ്ഥിതി വച്ച് സ്വതന്ത്ര അംഗം മായ രാഹുൽ ചെയർപേഴ്സൺ ആവേണ്ടതാണ്.കേരളാ കോൺഗ്രസ് എമ്മിലെ പത്തംഗങ്ങളും ;സിപിഎം ലെ രണ്ടംഗങ്ങളും ;വിമത കൗൺസിലർമാരായ നാലംഗങ്ങളും ,മായയും ചേർത്ത് 17 അംഗങ്ങളുടെ പിന്തുണ ഇപ്പോൾ ഭരണ കക്ഷിക്കുണ്ട് .
അതേസമയം മുൻ ഭരണ കക്ഷിയിലെ ചിലർ നാട്ടകം ബന്ധം പുതുക്കുന്നുണ്ട് .റിയ ചീരംകുഴിയെ ചെയർപേഴ്സൺ ആക്കണമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നും നിർദ്ദേശം ഉയരുന്നുണ്ട് .സ്വതന്ത്ര മുന്നണിയും അതാണ് ആഗ്രഹിക്കുന്നത് .തങ്ങൾക്കു പോയാൽ പിന്നെ ശത്രുവിനെ തകർക്കുക എന്ന സിദ്ധാന്തത്തിലൂന്നിയതാണ് ഇവരുടെ നീക്കം .19 നു ആര് ചെയർപേഴ്സനവും എന്നാണ് നിരീക്ഷകരും;രാഷ്ട്രീയ കേന്ദ്രങ്ങളും കാത്തിരിക്കുന്നത് .