Kerala

പാലാ അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിന്റെ അധിപനായി സ്വാമി ജപ സിദ്ധാനന്ദജി ചുമതലയേറ്റു

Posted on

പാലാ :പാലായുടെ ആത്മീയ ;സാംസ്ക്കാരിക ;പൊതു പ്രവർത്തന മേഖലകളിലെ സജീവ സാന്നിധ്യമായ അരുണാപുരം ശ്രീരാമ കൃഷ്ണ ആശ്രമത്തിലെ പുതിയ അധിപനായി സ്വാമി ജപ സിദ്ധാനന്ദജി ചുമതലയേറ്റു.

ഇന്നലെ ആശ്രമത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പത്തനംതിട്ട ആശ്രമത്തിലേക്ക് പോകുന്ന സ്വാമി വീത സംഗാനന്ദ മഹാരാജിനും യാത്രയയപ്പ് നൽകി .അജി കുമാർ ;രാജേഷ് ;എൻ വേണുഗോപാൽ ;അനിൽ കുമാർ ;സി ജി ഫ്രാൻസിസ് ;ഡോ സജിത് ;രാമകൃഷ്ണ പിള്ള എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു .

ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ സ്വാമി ജപ സിദ്ധാനന്ദജിക്ക്  ഫലവർഗങ്ങൾ കാഴ്ച സമർപ്പിക്കുകയും .പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു .എൻ കെ ശശികുമാർ സ്വാമി വീത സംഗാനന്ദ മഹാരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു .അഡ്വ അനീഷ് ജി ;മനോജ് മഞ്ചേരി എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version