Kottayam

കുറവിലങ്ങാട് ലഹരി മരുന്ന് ഉപയോഗം ശക്തം

Posted on

കുറവിലങ്ങാട്: ഓപ്പറേഷൻ തൂഫാൻ സജീവമാകുമ്പോഴും ലഹരി മരുന്നിന്റെ ഉപയോഗവും വിതരണവും ഈ മേഖലയിൽ സജീവമാകുന്നു. കേട്ടുകേൾവി പോലുമില്ലാത്ത രാസ ലഹരികളടക്കമാണ് ഈ മേഖലയിൽ വിറ്റഴിക്കുന്നത്.

കഴിഞ്ഞദിവസം ഇഞ്ചക്ഷനായി ഉപയോഗിക്കാവുന്ന 60 ബോട്ടിൽ രാസ ലഹരിയാണ് പോലീസ് പിടികൂടിയത്. വെമ്പള്ളി ഭാഗത്തുള്ള ഒരു ബാർബർ ഷോപ്പിൽ വെട്ടിക്കൂട്ടിയ മുടിക്കുള്ളിൽ നിന്നാണ് ഇൻ ജക്ഷൻ കണ്ടെടുത്തത്. ഓൺലൈനിൽ 30 രൂപയ്ക്ക് വാങ്ങുന്ന ഈ കുത്തിവെപ്പ് മരുന്ന് 325 രൂപയ്ക്കാണ് വിറ്റഴിക്കുന്നത് എന്ന് പ്രാഥമിക പരിശോധനകളിൽ വ്യക്തമായിട്ടുള്ളത്.

30 മില്ലിഗ്രാം വീതമുള്ള60 ബോട്ടിലുകളാണ് ആദ്യഘട്ടത്തിൽ കണ്ടെടുത്തത്. കൂടുതൽ ബോട്ടിലുകൾ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ടോ എന്ന് അന്വേഷണം ആവശ്യമാണ്. സംഭവവുമായി ബന്ധപ്പെട്ട രണ്ടു പേരെ പോലീസ് കണ്ടെത്തിയെങ്കിലും ഡ്രഗ്സ് കൺട്രോളർക്ക് വിവരം കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version