Kerala

വിശുദ്ധ അൽഫോൻസാ: സ്വർഗ്ഗത്തിലേക്കുള്ള ഗോവണി: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

Posted on

ഭരണങ്ങാനം :ദൈവത്തിൻറെ അനുഗ്രഹം ഭൂമിയിലേക്ക് ഇറക്കുവാനും നമ്മുടെ ആവശ്യങ്ങൾ, കണ്ണുനീരുകൾ, പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് എത്തിക്കുന്ന ഗോവണിയായി, സീറോ മലബാർ സഭയുടെ അമൂല്യസമ്പത്തായി, വിശുദ്ധ അൽഫോൻസാമ്മ നിലകൊള്ളുന്നു എന്ന് സീറോ മലബാർ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ ദിന ത്തിൽ അർപ്പിച്ച ദിവ്യബലി മധ്യേ പറഞ്ഞു.

അൽഫോൻസാമ്മയോട് ചോദിച്ച ഒരു കാര്യവും ലഭിക്കാതെ പോയിട്ടില്ല. ഈ പുണ്യ കുടീരം സന്ദർശിക്കുന്ന അവസരങ്ങൾ എല്ലാം അനിതര സാധാരണ സന്തോഷവും, സമാധാനവും സംതൃപ്തിയും, അനുഭവിച്ചറിഞ്ഞ വ്യക്തി എന്ന നിലയിൽ കുടുംബങ്ങളുടെയും വൈദികരുടെയും സന്യാസ സമൂഹത്തിന്റെയും സീറോ മലബാർ സഭയുടെയും നിയോഗങ്ങൾ വിശുദ്ധ അൽഫോൻസാമ്മയ്ക്ക് സമർപ്പിക്കുന്നു എന്നും പിതാവ് വ്യക്തമാക്കി.
ഓരോ സങ്കടത്തിന്റെയും വേദനയുടെയും നിമിഷങ്ങളിൽ ‘എൻറെ ഈശോയെ നിൻറെ ഹൃദയമുറിവിൽ എന്നെ മറക്കേണമേ’ എന്ന് പ്രാർത്ഥിച്ച അൽഫോൻസാമ്മയെ പോലെ സഹനങ്ങളിൽ നമ്മെ ഉപേക്ഷിക്കാത്ത ദൈവത്തെ കൂട്ടുപിടിച്ച് പന്തക്കുസ്താ അനുഭവം സ്വന്തമാക്കണം. സഹനങ്ങൾ രക്ഷക്കുള്ള അനുഭവമാണ്. കർത്താവിനോട് കൂടുതൽ ചേർക്കപ്പെടാനുള്ള നിമിഷങ്ങളാണ്.
?
ഓരോ സഹനവും ഓരോ ദൗത്യത്തിനായി നമ്മെ ഉയർത്തുകയാണ്. വിശുദ്ധ അൽഫോൻസാമ്മയുടെ ചരമ പ്രസംഗത്തിൽ ഫാ.റോമൂളൂസ് നടത്തിയ ചരമപ്രസംഗം ഇന്നും ഏറെ പ്രസക്തമാണ്. 36-ാം വയസ്സിൽ മരിച്ച ഒരു കന്യാസ്ത്രീയ്ക്ക് കണ്ണുനീരോടെ വിട പറഞ്ഞ സന്യാസ സഹോദരങ്ങളോട് അച്ചൻ പറഞ്ഞു. ഈ കണ്ണുനീർ സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹത്തിന്റെ മഴയാകും. അൽഫോൻസാമ്മയുടെ മരണശേഷം ചെറുപുഷ്പ മിഷൻ ലീഗ് എന്ന സംഘടന ഉണ്ടാവുകയും അനേകം മിഷനറിമാരെ ഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സുവിശേഷപ്രഘോഷത്തിന് അയയ്ക്കാൻ കഴിഞ്ഞു. കാലം കരുതിവെച്ച സ്വപ്നം, അൾത്താരയിൽ വണങ്ങപ്പെടുന്ന, സീറോ മലബാർ സഭയുടെ വീണുകിട്ടിയ സൗഭാഗ്യമാണെന്നും പിതാവ് ഓർമ്മപ്പെടുത്തി.
എല്ലാ ദിവസവും കുടുംബ പ്രാർത്ഥന ചൊല്ലുന്ന ദിവ്യബലിയിൽ പങ്കെടുക്കുന്ന, മിഷൻ പ്രദേശത്ത് ശുശ്രൂഷ ചെയ്യുന്ന വൈദികർ, സമർപ്പിതർ എല്ലാം കത്തോലിക്കാവിശ്വാസം തകരാതെ തളരാതെ സംരക്ഷിക്കുന്നതിന്റെ തെളിവാണ്. ദൈവം ഇറങ്ങിവന്ന് ചേർത്തുപിടിച്ച് തൊട്ട നുഗ്രഹിക്കുന്ന സഹനവേളകൾ പാഴാക്കരുത് എന്നും പിതാവ് ഓർമ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version