Kerala
വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിൽ പാണികൾ കൂപ്പി ചെയർപേഴ്‌സൺ മായാ രാഹുലും കൗൺസിലർമാരും
ഭരണങ്ങാനം :വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിലെത്തി പ്രാർത്ഥനാ നിമഗ്നരായി പാലാ മുൻസിപ്പൽ ചെയർപേഴ്‌സനും സഹ കൗൺസിലർമാരും .പ്രധാന തിരുന്നാളായ ഇന്ന് ജൂലൈ 28 ചെയർപേഴ്‌സണോടൊപ്പം ടോണി തൈപ്പറമ്പിൽ ,ബിജു മാത്യൂസ് ;രാജിതാ പ്രകാശ് ;ജോസിൻ ബിനോ എന്നെ കൗൺസിലർമാർ ഉണ്ടായിരുന്നു .ഇവരോടൊപ്പമുള്ള കൗൺസിലർ ലിസ്സിക്കുട്ടി മാത്യു ഇന്ന് രാവിലെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു .
സഹനങ്ങളുടെ അമ്മയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് എല്ലാ വർഷവും വരാറുള്ളതാണെന്ന് കൗൺസിലർമാർ കോട്ടയം മീഡിയയോട് പറഞ്ഞു .ഇപ്രാവശ്യം രാഷ്ട്രീയ സാഹചര്യം മാറിയത് കൊണ്ടാവാം വർത്തയാവുന്നതു .എല്ലാ സഹനങ്ങളിൽ നിന്നും മോചനത്തിനായി വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ചു പ്രാർത്ഥിക്കുന്ന ആയിരങ്ങളിൽ ഒരംശം മാത്രമാണ് തങ്ങളെന്ന് കൗൺസിലർമാർ പറഞ്ഞു .
അൽഫോൻസാമ്മയുടെ പുണ്യ ജീവിതം സമൂഹത്തിനു എന്നും മാർഗദർശിത്വം നൽകുന്നു .പ്രതിസന്ധികളെ അതി ജീവിക്കുവാൻ അൽഫോൻസാമ്മയുടെ ധന്യ ജീവിതമാണ് തങ്ങൾക്കു കരുത്തും വഴികാട്ടിയുമെന്നു കൗൺസിലർമാർ കോട്ടയം മീഡിയയോട് പറഞ്ഞു .തുടർന്ന് അൽഫോൻസാമ്മയ്ക്ക് ഇവർ നേര്ച്ച കാഴ്ചകൾ സമർപ്പിച്ചു.