Kerala

ജാനകി സ്വര മാധുര്യവുമായി അരുവിത്തുറ കോളേജിൽ ജാനകി ജാനേ സ്മരണാഞ്ജലി

Posted on

അരുവിത്തുറ: അന്തരിച്ച പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ അനുസ്മരണാർത്ഥം അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇംഗ്ലീഷ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജാനകി ജാനേ സ്മരണാഞ്ജലി സംഘടിപ്പിച്ചു .

കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ഇംഗ്ലീഷ് അസോസിയേഷൻ കോഡിനേറ്റർ ഡോ. സിനി ജേക്കബ് അസോസിയേഷൻ ഭാരവാഹികളായ തുടങ്ങിയവർ ദീക്ഷിത്,

ചിൻമയി തുടങ്ങിയവർ സംസാരിച്ചു . എസ് ജാനകിയുടെ ഗാനങ്ങൾക്കൊപ്പം നൃത്ത നൃത്യങ്ങളും ചേർത്ത് ഒരുക്കിയ ഒരു മണിക്കൂർ നീണ്ടുനിന്ന സ്മരണാഞ്ജലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version