Kerala

ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും ചേർന്ന് ‘റൺ ഫോർ ലൈഫ്- സേ നോ ടു ഡ്രഗ്‌സ്’ മിനി മാരത്തൺ സംഘടിപ്പിച്ചു

Posted on

കോട്ടയം: യുവജനങ്ങളിൽ ലഹരിവിരുദ്ധ സന്ദേശം വ്യാപിപ്പിക്കുക, ആരോഗ്യമുള്ളതും ലഹരിമുക്തവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും ചേർന്ന് കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ ‘റൺ ഫോർ ലൈഫ്- സേ നോ ടു ഡ്രഗ്‌സ്’ മിനി മാരത്തൺ സംഘടിപ്പിച്ചു. കോട്ടയം കലക്ട്രേറ്റ് അങ്കണത്തിൽ കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. സനിൽ കുമാർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.

കോട്ടയം കലക്ട്രേറ്റിൽ നിന്നാരംഭിച്ച മിനി മാരത്തൺ കെ.കെ റോഡിലൂടെ നഗരത്തിൽ തിരുനക്കരയിൽ എത്തി. നിരവധിയാളുകൾ മാരത്തണിന് ഒപ്പം ചേർന്നു. ശാസ്ത്രി റോഡിലൂടെ ജില്ലാ കോടതി പരിസരത്താണ് സമാപിച്ചത്. മാരത്തണിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിതരണം ചെയ്തു. ചടങ്ങിൽ അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജിമാരായ കെ. ലില്ലി, എം.സി. സനിത, എസ്. സുഭാഷ്, ഹരി ആർ. ചന്ദ്രൻ, പോക്സോ കോടതി സ്പെഷൽ ജഡ്ജി എച്ച്. റോഷ്നി, ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എസ്. തേജോമയി തമ്പുരാട്ടി,

വിജിലൻസ് ജഡ്ജി കെ.വി. രജനീഷ്, എംഎസിടി ജഡ്ജി പ്രസൂൺ മോഹൻ, ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക് കുമാർ, ജില്ലാ നിയമ സേവന അഥോറിറ്റി സെക്രട്ടറി അതിക് റഹ്മാൻ, നഗരസഭ അധ്യക്ഷൻ എം.പി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പൊലീസ്, എക്സൈസ്, ബാർ അസോസിയേഷൻ, ജില്ലയിലെ വിവിധ ക്ലബ്ബുകൾ, കോളെജുകൾ, സ്കൂളുകൾ തുടങ്ങി സാമൂഹിക സേവന രംഗത്തെ പ്രമുഖരും ലഹരി വിരുദ്ധ മാരത്തണിൽ സഹകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version