Kerala

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു മുൻപിൽ നിർമ്മിച്ച രണ്ട് ആധുനിക ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു

Posted on

ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിനു മുൻപിൽ നിർമ്മിച്ച രണ്ട് ആധുനിക ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു.മാണി സി കാപ്പൻ എം. എൽ. എ. അധ്യക്ഷത വഹിച്ചു.

ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജിജി ഈറ്റയ്ക്കകുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽഫോൻസാ വെട്ടിക്കൽ,പഞ്ചായത്ത് മെമ്പർമാരായ വിനോദ് വേരനാനി, കെ.റ്റി. തോമസ് കിഴക്കേക്കര,മുനിസിപ്പൽ കൗൺസിലർ ദിയാ ബിനു പുളിക്കകണ്ടം,സാബു ഔസേപറമ്പിൽ ഫാദർ മാത്യു കുറ്റിയാനിക്കൽ, ഫാദർ സക്കറിയാസ് ആട്ടപ്പാട്ട്, ഫാദർ സിബി പാറടിയിൽ, ജോർജ് പുളിങ്കാട്,റെജി വടക്കേമേച്ചേരി എന്നിവർ പ്രസംഗിച്ചു.

10ലക്ഷം രൂപയാണ് ഫ്രാൻസിസ് ജോർജ് എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടു ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾക്കായി അനുവദിച്ചത്. മൊബൈൽ ചാർജിങ് സൗകര്യമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version