Kerala

കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി വിഭാഗങ്ങൾ പുനരാരംഭിക്കണം. ജയ്സൺമാന്തോട്ടം

Posted on

 

കോട്ടയം:- പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി ഉൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ എത്രയും വേഗം പുനരാരംഭിക്കണമെന്ന് ഇന്ന് കോട്ടയം സി.എം.എസ് കോളജ് ആരോഗ്യ വകുപ്പു മന്ത്രി വിളിച്ചു ചേർത്ത ആരോഗ്യ വകുപ്പിനായുള്ള കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ മുൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം ആരോഗ്യ വകുപ്പു മന്ത്രിയോട് ആവശ്യപ്പെട്ടു.ഈ വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ പകരം ക്രമീകരണം ഏർപ്പെടുത്താതെ മാറ്റിയതിനെ തുടർന്നാണ് ചികിത്സാ വിഭാഗങ്ങൾ ഇല്ലാതായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരാതിയിൽ സത്വര നടപടി സ്വീകരിക്കുവാൻ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ക്രമീകരണം ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഉറപ്പു നൽകി.
ജോലി ക്രമീകരണവ്യവസ്ഥയിൽ ഫോറൻസിക് വിഭാഗം ഡോക്ടർ നിയമനം നടത്തുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ മറുപടി നൽകി.
ഡയഗണോ സ്റ്റിക് കോംപ്ലക്സിലേയ്ക്ക് ഉപകരണങ്ങൾക്കായി അനുവദിച്ച 4.25 കോടി രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കുക. ?

ബജറ്റിൽ വകയിരുത്തിയ പദ്ധതികൾക്ക് ഭരണാനുമതി നൽകുക, സ്ട്രോക്ക് യൂണിറ്റ്, ഇൻഫെർട്ടിലിറ്റി , ബ്ലഡ് ബാങ്ക്, ട്രോമാകെയർ വിഭാഗങ്ങൾ ആരംഭിക്കുക.ക്യാൻസർ വിഭാഗത്തിൽ ഡോക്ടർ തസ്തികൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. നിവേദനങ്ങളിലും പരാതികളിലും ഉചിതമായ നടപടികൾ ഉണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version