Kerala

രാജ്യത്തെ യുവജന മുന്നേറ്റത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി: ജോസ് കെ.മാണി എംപി

Posted on

 

കോട്ടയം: രാജ്യത്തെ വിദ്യാർത്ഥി യുവജന മുന്നേറ്റത്തിന് മുന്നിൽ കേന്ദ്രസർക്കാർ മുട്ടുമടങ്ങിയത് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. രാജ്യത്തിന്റെ സുപ്രധാന വിഷയം ഉണ്ടായപ്പോൾ ആ വിഷയം ഏറ്റെടുത്തവർ ആരാണ് എന്ന് നമ്മൾ തിരിച്ചറിയണം. ക്രോക്രോച്ച് പാർട്ടിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള യൂത്ത് ഫ്രണ്ട് എം യുവാരവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരം നയിച്ച സോനം വാങ് ചുക്കും, അഭിജിത്ത് ദീപ്‌കെയും സമൂഹത്തിന്റെ വിഷയമാണ് ഏറ്റെടുത്തത്. അതുകൊണ്ടു തന്നെ നമ്മുടെ മുന്നിലുള്ള മുഴുവൻ യുവാക്കൾക്കും ഇത്തരത്തിൽ സമൂഹത്തിലെ പോരാട്ടം ഏറ്റെടുക്കാൻ സാധിക്കണം. ഭരണഘടനയെ ജനാധിപത്യത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് എതിരെയുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഈ പോരാട്ടത്തിന്റെ ഭാഗമായി നിൽക്കാൻ നമുക്ക് എല്ലാവർക്കും സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടികളുടെ ഭാഗമായി ധ്രുവ ദ ബാൻഡിൻ്റെ സഹകരണത്തോടെ സംഗീതത്തെ തന്നെ സമര ആയുധമാക്കിക്കൊണ്ടായിരുന്നു വേറിട്ട പ്രതിഷേധം. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്തു. പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴികാടൻ എക്സ് എം പി,അഡ്വ. ജോബ് മൈക്കിൾ എം എൽ എ, പ്രൊഫ ലോപ്പസ് മാത്യു, വിജി എം തോമസ്, ബ്രൈറ്റ് വട്ടനിരപ്പേൽ, ബിറ്റു വൃന്ദാവൻ, ജോജി പി തോമസ്, സുനിൽ പയ്യപ്പള്ളി.ഡിനു ചാക്കോ, ജോമോൻ പൊടിപാറ, ജോജി കുറത്തിയാടൻ എന്നിവർ പ്രസംഗിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version