Kerala

പാലാ നഗരസഭാ :ദിയായുടെ നഷ്ടവും ;മായയുടെ നേട്ടവും ;കോൺഗ്രസുകാരും മുൻ കോൺഗ്രസുകാരും വരിഞ്ഞു മുറുകിയിരുന്നു

Posted on

പാലാ നഗരസഭയിൽ ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഇരു കൂട്ടരും വരിഞ്ഞു മുറുകിയിരുന്നതല്ലാതെ ഒന്നും ഉരിയാടിയില്ല .എന്നാൽ എൽ ഡി എഫ് ബഞ്ചുകളിൽ നർമ്മ ഭാവമായിരുന്നു .മുൻ കോൺഗ്രസുകാരായ ടോണി തൈപ്പറമ്പിൽ ;ലിസിക്കുട്ടി മാത്യു ;ബിജു മാത്യൂസ് ;രജിതാ പ്രകാശ് എന്നിവർ അപകട വളവിലാണ് സ്ഥാനം പിടിച്ചത് .ചെയർപേഴ്‌സന്റെ വലതു ഭാഗത്തുള്ള ആദ്യ വളവാണ്‌ അപകട വളവ്.

കഴിഞ്ഞ കൗൺസിലിൽ മായാ രാഹുലും ,സിജി ടോണിയും ഇരുന്ന്  എൽ ഡി എഫിനെ വെള്ളം കുടിപ്പിച്ച സ്ഥലമാണത് .തുരുത്തനും ,ജിമ്മി ജോസഫ്യുമായി  വാക്കേറ്റം നടന്ന സ്ഥലവും ഈ അപകട വളവ് തന്നെ .സഭയിൽ സംഘർഷം നടന്ന ശേഷം ഉത്തരവാദിത്വ പെട്ടവർ ചാനലുകളോട് സംസാരിക്കുന്നതും അപകട വളവിൽ വച്ചാണ് . അങ്ങിനെ ഒത്തിരി പ്രത്യേകതകൾ ഉള്ള വളവിലാണ് നാൽവർ സംഘം തമ്പടിച്ചത്.എന്നാൽ ഔദ്യോഗിക കോൺഗ്രസുകാരായ റിയാ ചീരാൻകുഴിയും ; സെബാസ്ററ്യൻ പനയ്ക്കലും കുടുംബ മുന്നണിയോടൊത്താണ് സ്ഥാനം പിടിച്ചത് .മുൻ ചെയർ പേഴ്‌സൺ ദിയ സിജി ടോണിയുടെ അടുത്ത് അപകട വളവിനടുത്താണ് സ്ഥാനം പിടിച്ചത്.അവർ പ്രസന്ന ഭാവത്തോടെ സിജിയുമായി സംസാരിച്ചു കൊണ്ടിരുന്നു .സഭയിലെ വിശേഷക്കാരായ റിയായും ,സോണിയയും അധികം ആരോടും സംസാരിക്കാൻ പോയില്ല .

ബിനുവിനടുത്ത് മുൻപ് ടോണി തൈപ്പറമ്പനായിരുന്നെങ്കിൽ ഇപ്രാവശ്യം സെബാസ്ററ്യൻ പനയ്ക്കൽ സ്ഥാനം പിടിച്ചു .ആരോടും ഒന്നും മിണ്ടാത്ത പനയ്ക്കൻ ബിനുവുമായി സംസാരിച്ചു കൊണ്ടിരുന്നു .മുൻ കോൺഗ്രസുമാരും ;ബിനുവും ഒക്കെ കൗൺസിൽ തുടങ്ങുന്നതിനു മുൻപേ സംസാരിച്ചു കൊണ്ടിരുന്നു .ജാള്യത ആർക്കും പറ്റിയിട്ടില്ലെന്ന് അറിയിക്കണമല്ലോ .ചെയർപേഴ്‌സൺ മായാ രാഹുൽ ആകട്ടെ സഗൗരവം ഡയസിൽ കയറിയിരുന്നു .നീക്കങ്ങളും ഭാവങ്ങളും എല്ലാം ചിരപരിചിതയെ പോലെയായിരുന്നു .ആഗസ്റ്റ് 15 ന് മുൻസിപ്പൽ സ്‌ക്വയറിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് താനാണെന്ന മുൻ സൂചന സാരിയിലൂടെ നൽകിയായിരുന്നു മായാ രാഹുൽ ത്രിവർണ്ണ സാരി തെരഞ്ഞെടുത്തതെന്ന് തോന്നുന്നു .  തുടർന്ന് ആദ്യ അജണ്ട അവർ വായിച്ചു .സെക്രട്ടറി കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകളുടെ സംക്ഷിപ്ത രൂപം അവതരിപ്പിച്ചു  കൂടുതൽ വിവരണം നൽകി .അതോടെ സഭ പിരിഞ്ഞു .ഡയസിൽ നിന്നും സഗൗരവം പുറത്തിറങ്ങിയ മായാ രാഹുൽ അപകട വളവിൽ ഇരിക്കുന്ന മുൻ കോൺഗ്രസ് കൗൺസിലർമാരെ അഭിവാദ്യം ചെയ്തിട്ടാണ് കാബിനിലേക്കു പോയത് .കുടുംബ മുന്നണിക്ക് ഇനി അങ്ങോട്ട് നോക്കേണ്ടതില്ലാത്തതിനാൽ അവരും പിരിഞ്ഞു പോയി .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version