Kerala

സംസ്ഥാനത്ത് 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി:വി എ നിഷാദ് മോൻ പത്തനംതിട്ടയിലേക്ക്;കാഞ്ഞിരപ്പള്ളിയില്‍ റിജോ പി.ജോസഫ്

Posted on

തിരുവനന്തപുരം:സംസ്ഥാനത്ത് 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.മാറ്റങ്ങളുടെ ഭാഗമായി ബൈജു പൗലോസിനെ ആലുവ ഡിവൈഎസ്പിയായി നിയമിച്ചു. പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂര്‍ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും എന്‍ സുനില്‍കുമാര്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുമാകും.

സംസ്ഥാനത്ത് 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. കെ.ജി അനീഷ് കോട്ടയത്തും, ചങ്ങനാശേരിയില്‍ യു. ശ്രീജിത്തും , കാഞ്ഞിരപ്പള്ളിയില്‍ റിജോ പി.ജോസഫും, വൈക്കത്ത് കെ എൻ രാജേഷും, കട്ടപ്പനയിൽ റെജി കുന്നിപ്പറമ്പനും, പത്തനംതിട്ടയിൽ വി എ നിഷാദ് മോനും, ചെങ്ങന്നൂരിൽ ബാബുക്കുട്ടനും പുതിയ ഡിവൈഎസ്പിമാരാകും

കോട്ടയം ഡിവൈഎസ്പി കെഎസ് അരുണിനെ പാലക്കാട് അഗളിയിലും ചങ്ങനാശേരി ഡിവൈഎസ്പി എസ് ആഷാദിനെ കോട്ടയം ക്രൈംബ്രാഞ്ചിലുംകാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാല്‍ ജോണ്‍സനെ ആലപ്പുഴയിലുമാണ് നിയമനംകോട്ടയം വിജിലൻസിൽ നിന്നും നിർമ്മല്‍ ബോസിനെ കോട്ടയം സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലേയ്ക്കും ഇവിടെ നിന്നും എ.ജെ തോമസിനെ മലപ്പുറം ക്രൈംബ്രാഞ്ചിലേയ്ക്കുമാണ് നിയമനം നൽകിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version