Kerala

സിപിഐ എം നഷ്ടപരിഹാരം നൽകിയില്ല അവസാനം ടാക്സിക്ക് ഇ ഡി നഷ്ടം നൽകി

Posted on

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.

സംഭവത്തിനിടെ സി.പി.എം പ്രവർത്തകർ ആക്രമിച്ച് തകർത്തതായി പറയപ്പെടുന്ന ടാക്സിയുടെ ഉടമയായ തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർക്കാണ് നഷ്ടപരിഹാര തുക കൈമാറിയത്. ഒന്നേമുക്കാൽ ലക്ഷം രൂപയോളമാണ് ഇഡി നൽകിയത്. ടാക്സിക്ക് സംഭവിച്ച മുഴുവൻ നാശനഷ്ടവും പരിഹരിക്കുന്ന തരത്തിലാണ് നഷ്ടപരിഹാരം നൽകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിന് പിന്നാലെ ടാക്സിക്ക് ഉണ്ടായ നഷ്ടം സി.പി.എം നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതിന് ശേഷമാണ് ഇഡി നഷ്ടപരിഹാരം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version