Kerala

മായാ രാഹുൽ നാളെ ചെയർപേഴ്‌സന്റെ കസേരയിലേക്ക് :താൽക്കാലികമോ അടുത്ത രണ്ടു വർഷത്തേക്കോ ..?

Posted on

നാളെ പാലാ നഗരസഭയുടെ അടിയന്തിര യോഗം ചേരുകയാണ് .ദിയ പുളിക്കക്കണ്ടം അവിശ്വാസത്തിൽ പരാജയപ്പെട്ട പുറത്തായ സ്ഥിതിക്ക് വൈസ് ചെയർപേഴ്‌സണായ മായാ രാഹുലാണ്‌ സ്വാഭാവികമായും ആക്ടിങ് ചെയർപേഴ്‌സൺ .എന്നാൽ 15 ദിവസം കഴിഞ്ഞു നടക്കുന്ന പുതിയ ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിൽ ആരാവും ചെയർപേഴ്‌സൺ .

എൽ ഡി എഫ് പുറത്തു നിന്ന് പിന്തുണ നൽകാമെന്ന് പറയുന്നുണ്ടെങ്കിലും എത്ര കാലത്തേക്ക് എന്ന ചോദ്യ മുയരുന്നുണ്ട് ,.ഇപ്പോൾ അവർ കണ്ടു വച്ചിരിക്കുന്ന ചെയർപേഴ്‌സൺ സ്ഥാനാർഥി മായാ രാഹുൽ തന്നെയാണ് .ശക്തമായ സംഘടനാ ശേഷിയും നേതൃഗുണവും ,ശക്തമായ വാചാലതയും അവരുടെ ഗുണങ്ങളാണ് .ബിനു പുലിക്കച്ചടവുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടർന്ന് ബിനുവിന്റെ തൊട്ടടുത്ത സീറ്റിൽ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഇരിക്കുവാൻ മായാ രാഹുലിന് മാത്രമേ പറ്റൂ.

നാലു ദിവസത്തെ മാരത്തോൺ കൗണ്സിലിന്റെ ആദ്യ ദിവസം മായയുടെ മുഖത്ത് നോക്കാതെ ബിനു ആക്ഷേപിച്ചപ്പോൾ അതെ നാണയത്തിൽ മുഖത്ത് നോക്കാതെ തന്നെ തിരിച്ചടിക്കാൻ മായാ രാഹുലിന് കഴിഞ്ഞിരുന്നു .അതാണ് അവരുടെ പോരാട്ട വീര്യം .പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല ;ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ എന്ന് പലരോടും പറയാതെ പറയുകയാണ് മായാ രാഹുൽ.സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന സ്ഥിരം പാലാ സ്റ്റൈൽ രാഷ്ട്രീയം മായക്കില്ല .എടീ എന്ന് വിളിച്ചാൽ പോടാ എന്ന് വിളിക്കും എന്നല്ല .വിളിച്ചിരിക്കും അതാണ് മായാ രാഹുൽ .അതുകൊണ്ടു ഈ ഒട്ടീരും പട്ടീരും തട്ടിപ്പും വെട്ടിപ്പും ആയിട്ട് ഇങ്ങോട്ട് പോരേണ്ടാ എന്ന് പറയാതെ പറയുകയാണ് മായാ രാഹുലും അവരെ പിന്തുണയ്ക്കുന്നവരും.

വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ബിജു മാത്യൂസും ;ടോണി തൈപ്പറമ്പിലും ആണ് പരിഗണിക്കപ്പെടുന്നത് .ലിസിക്കുട്ടി മാത്യു വും പരിഗണനയിലുണ്ട് .ഇവർ തമ്മിലൊരു സമവായത്തിലെത്തിയാലേ വൈസ് ചെയർമാൻ സ്ഥാനത്തിന് തീരുമാനമുണ്ടാവൂ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version