Kottayam
പാലാ പോളിടെക്നിക്കിന് സമീപം സമൂഹ വിരുദ്ധ ശല്യം :വഴിയേ നടന്ന് പോയ പെൺകുട്ടിയ്‌ക്കെതിരെ നഗ്നതാ പ്രദർശനം
പാലാ :പാലാ പോളിടെക്നിക്കിന് സമീപ റോഡുകളിൽ സമൂഹ വിരുദ്ധ ശല്യം പെരുകുന്നു .മയക്കു മരുന്നും ലഹരിയുമായി ഏതാനും യുവാക്കൾ ഇവിടെ വിളയാടുകയാണ് .ഇക്കഴിഞ്ഞ ദിവസം വഴിയേ നടന്നു പോയ 19 കാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തുവാൻ വരെ സമൂഹ വിരുദ്ധൻ ശ്രമിച്ചു .
ചുവന്ന ബൈക്കിൽ എത്തിയ യുവാവാണ് യുവതിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയത്.ഭയന്ന് പോയ യുവതി ഓടി രക്ഷപെടുകയായിരുന്നു .ഈ ഭാഗത്ത് ആൾതാമസമില്ലാത്ത സ്ഥലങ്ങളിലാണ് ലഹരി മാഫിയ യുവാക്കൾ സംഘം ചേരുന്നത് .തൂക്ക് പാലം ഭാഗത്തും ,അതിനോട് ചേർന്നുള്ള കടവിലും ചെറുപ്പക്കാർ ലഹരി പാർട്ടികൾ നടത്താറുണ്ടെന്നു നാട്ടുകാർ പരാതിപ്പെട്ടു .
പാലാ നഗരസഭയിലെ ആറാം വാർഡിലാണ് സംഭവം നടന്നത് .ഗൃഹ നാഥൻ ഉടനെ തന്നെ സ്ഥലം കൗൺസിലർ സെബാസ്ററ്യൻ പനയ്ക്കാനേ വിളിച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് .ഇന്ന് രാവിലെ പാലാ പോലീസ് സ്റ്റേഷനിലെത്തി രേഖ മൂലം ഒപരാതി നൽകുകയും ചെയ്തിട്ടുണ്ട് .ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് വന്ന് ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തതിന്റെ അടുത്ത ദിവസമാണ് ഇങ്ങനെ ഒരു പരാതി ഉണ്ടായിരിക്കുന്നത് .ഈ റൂട്ടിൽ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട് .
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഉടൻ സഹായം തേടാൻ 112 (അടിയന്തര സഹായം), 1091 അല്ലെങ്കിൽ 181 (വനിതാ ഹെല്‍പ്‌ലൈന്‍) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയാൻ കേരള പൊലീസും സർക്കാരും താഴെ പറയുന്ന പ്രധാന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്:അടിയന്തര സഹായ നമ്പറുകൾ112 / 100: പൊലീസിന്റെ അടിയന്തര സഹായത്തിനായി.1091: സ്ത്രീകളേഴെതിരെയുള്ള ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും റിപ്പോർട്ട് ചെയ്യാൻ.181: കുടുംബവഴക്കുകൾ, ഗാർഹിക പീഡനം എന്നിവയ്ക്കെതിരെയുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന മിത്ര വനിതാ ഹെൽപ്‌ലൈൻ.1515: പിങ്ക് പോലീസ് പട്രോൾ (Pink Police Patrol).1098: കുട്ടികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ അറിയിക്കാനുള്ള ചൈൽഡ് ഹെൽപ്‌ലൈൻ.