Kottayam

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസ കോളേജിലെ മക്കൾ വി.അൽഫോൻസാമ്മയുടെ സവിധത്തിലേയ്ക്ക് തീർത്ഥാടനം നടത്തി

Posted on

 

പാലാ : വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് അൽഫോൻസ കോളേജിലെ വിദ്യാർത്ഥിനികൾ ജൂലൈ 23 വ്യാഴാഴ്ച വി. അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തി. ഉച്ചയ്ക്ക് 1.00 മണിക്ക് കോളേജിൽ നിന്ന് ആരംഭിച്ച തീർത്ഥാടനത്തിൽ വിദ്യാർത്ഥിനികളും അധ്യാപകരും അനദ്ധ്യപകരും പങ്കെടുത്തു.

ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽനിന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് ജപമാല പ്രദക്ഷിണം നടത്തി.ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ജപമാലറാലി നടത്തുവാൻ സാധിച്ചു. തീർത്ഥാടനദേവാലയത്തിൽ തീർത്ഥാടനകേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ വിദ്യാർത്ഥിനികൾക്ക് ആത്മീയ സന്ദേശവും ആശീർവാദവും നല്കി. 2.30-ന് അൽഫോൻസാ കോളേജ് ബർസാർ ഡോ. ഫാ. ജോബിൻ വടക്കേത്തകടിയേൽ വിശുദ്ധ കുർബാന അർപ്പിച്ചു. വി.കുർബ്ബാനയിലുംവിദ്യാർത്ഥിനികളും സ്റ്റാഫംഗങ്ങളും ഭക്തിപൂർവം പങ്കുകൊണ്ടു.

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് എല്ലാ വർഷവും അൽഫോൻസ കോളേജിൽ നിന്നും ഭരണങ്ങാനത്തേയ്ക്ക് തീർഥാടനയാത്ര സംഘടിപ്പിച്ചുവരുന്നു. വിദ്യാർത്ഥിനികളുടെ ആത്മീയ വളർച്ചയും വിശ്വാസജീവിതവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തീർഥാടനം ക്രമീകരിച്ചത്. കോളേജ് മാനേജ്മെന്റിന്റെയും സ്റ്റാഫംഗങ്ങളുടെയും നേതൃത്വത്തിൽ നടന്ന തീർഥാടനത്തിൽ വിദ്യാർത്ഥിനികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version