Kerala
അറക്കുളം സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിന് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം
അറക്കുളം സെൻ്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വിമുക്തി ക്ലബ്ബിന്റെയും അഡാർട്ട് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ഒരു മാസമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികൾ നടത്തി വരികയായിരുന്നു. ഇതിൻ്റെ ഭാഗമായി, ലഹരിവിരുദ്ധ വിളംബര റാലി,ജീവിത സുരക്ഷാ ചങ്ങല,യോഗ പരിശീലനം മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ പ്രദർശനം, ലഹരിവിരുദ്ധ പ്രതിജ്ഞ,ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒപ്പ് ശേഖരണം,?
തൂഫാൻ ഗോൾസ്,ലഹരിവിരുദ്ധ സന്ദേശം പതിക്കൽ.പെൻസിൽ ഡ്രോയിങ് ,പ്രസംഗ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു .സംസ്ഥാന സർക്കാർ വിജയകരമായി നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സെൻ്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഒപ്പ് ശേഖരിക്കുകയും ആഭ്യന്തരമന്ത്രിക്ക് അയക്കുകയും ചെയ്തു. ഒപ്പ് ശേഖരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കാഞ്ഞാർ എസ്. എച്ച്. ഒ. ശ്രീ.ശ്യാംകുമാർ കെ. എസ്. നിർവഹിച്ചു.സ്കൂളിൽ നടന്നുവരുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി സ്കൂളിലേയ്ക്ക് നേരിട്ട് കത്തയച്ചു. പ്രിൻസിപ്പൽ അവിരാ ജോസഫ്,
വിമുക്തി- അഡാർട്ട് ക്ലബ്ബുകളുടെ കോർഡിനേറ്റർ ജോഫി ജെ.ഞാവള്ളിൽ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മൂലമറ്റം ഫൊറോന പള്ളി വികാരി ഫാ ജോർജ് ചൊള്ളനാൽ,മിസ് സ്മിതാ സാബു,ഹെഡ്മാസ്റ്റർ ദിനേശ് സെബാസ്റ്റ്യൻ,അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർ അനിൽകുമാർ എൻ. കെ ,പി ടി എ പ്രസിഡൻ്റ് കെ. എം. ഫ്രാൻസീസ് കരിമ്പാനി,ശ്രീ. സണ്ണി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.