Kerala
ചെയർപേഴ്സാ …… പ്ലീസ്….. ക്ഷമിക്കണം ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്.
ചെയർപേഴ്സൺ ദിയാ ബിനുവിന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവൻ്റെ തുറന്ന കത്ത്.
പ്രിയപ്പെട്ട ചെയർപേഴ്സാ,
അവിശ്വാസം പ്രമേയം പാസാകുമെന്ന് ഉറപ്പുള്ളതിനാലും ചെറുപ്പക്കാരിയായ തനാലും ചെയർ പേഴ്സണ് എതിരെ വിമർശിക്കുന്നതിന് വ്യക്തിപരമായി എനിക്ക് പരിമിതികളുണ്ടായിരുന്നു.പ്രതിപക്ഷ കക്ഷി നേതാവ് എന്ന നിലയിൽ അതിന് ചില കോണുകളിൽ നിന്ന് എനിക്ക് വിമർശനം കേൾക്കേണ്ടതായി വന്നിട്ടുണ്ട്.കാരണം ചെയർപേഴ്സൻ്റെ ആദ്യ തീരുമാനമായ പാലായിലെ പോത്തിറച്ചി വില കുറയുക്കുമെന്ന് പ്രഖ്യപനം നടക്കാതെ പോയതു മുതൽ നിരവധി തീരുമാനങ്ങൾ നടപ്പാക്കാൻ സാധിക്കാതെ പോയത് അക്കമിട്ട് നിരത്താൻ ഞങ്ങളുടെ കൈവശം ഉണ്ട്. പക്ഷെ ഇപ്പഴും ആ വിമർശനത്തിലേയ്ക്കോ, പരിഹാസത്തിലേയ്ക്കോ കടക്കാൻ ഞാൻ അഗ്രഹിക്കുന്നില്ല. 6 മാസം കൊണ്ട് വലിയ വികസന പ്രവർത്തനങ്ങൾ പുർണ്ണതയിലെത്തിക്കാൻ കഴിവും ഭരണപരിചയവും ഉള്ളവർക്ക് പോലും സാധിക്കില്ലയെന്നും എനിക്കറിയാം.
പക്ഷെ കുറച്ച് ദിവസമായി മാദ്ധ്യമങ്ങളിൽ കൂടി ചെയർപേഴ്സൺ നടത്തിയതായി വികസനനേട്ടങ്ങൾ പറയുമ്പോൾ അതിൻ്റെ നൂറ് ശതമാനം ഉറപ്പുള്ള സത്യാവസ്ഥ പൊതുജനത്തെ അറിയിക്കേണ്ടത് പ്രതിപക്ഷത്തിൻ്റെ കടമയും ഉത്തരവാദിത്വവും എന്ന നിലയിൽ ഒന്ന് വിശദീകരിക്കുകയാണ്.
1. നഗരസഭ വാട്ടർ അതോറിട്ടിക്കുള്ള കുടിശിഖ എഴുതിതള്ളാൻ സാധിച്ചുവെന്ന് ചെയർപേഴ്സൺ അവകാശപ്പെടുന്നു.
മറുപടി – ഇത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് അതായത് (കഴിഞ്ഞ മുനിസിപ്പൽ കൗൺസിലിൻ്റെ കാലത്ത് ) പാലാ നഗരസഭയുടെ വാട്ടർ അതോറിട്ടിക്ക് നൽകാനുള്ള കുടിശിഖ സർക്കാർ ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് നൽകാതെ വാട്ടർ അതോറിട്ടി വൈദ്യം തി ബോർഡിന് നൽകാനുള്ള കുടിശിഖ ഇനത്തിൽ നൽകാൻ തീരുമാനവും പണവും വകയിയിരുത്തിയിരുന്നതുമാണ്. പക്ഷെ ഈ വിഷയത്തിൽ നഗരസഭയ്ക്ക് എതിരെ ജപ്തി നടപടികൾ നടന്നതിനാൽ അതിൻ്റെ ഫീസ് റവന്യം വകുപ്പിന് നൽകാത്തതിനാൽ ക്ലിയറൻസ് ലഭിക്കാത്തതിനാൽ സർക്കാറിന് ടി തുക വാട്ടർ അതോറിട്ട് നൽകാൻ സാധിച്ചില്ല. ഇപ്പോൾ അതും ഒഴിവാക്കി തിന് ശേഷം വാട്ടർ അതോറിട്ടി എഞ്ചിനിയർ മുനിസിപ്പൽ സെക്രട്ടറിക്ക് ഒരു കത്ത് നൽകി.ഇത് ഞാൻ മനസ്സിലാക്കിയത് ഗവ. ഓർഡർ പരിശോധിച്ചും ഉന്നത വാട്ടർ അതോറിട്ടി ഉദ്യേഗസ്ഥരെ ബന്ധപ്പെട്ടു മാ ണ്.ഇതിൽ ചെയർപേഴ സണ് എന്ത് റോൾ ആണ് ഉള്ളത്.
2. അടുത്ത നേട്ടമായി പറയുന്നത് – ലേലത്തിൽ പോകാതെ കിടന്ന മൂന്നാനി ലോയേഴ്സ് ചേമ്പർ ഈ കാലയളവിൽ വാടകയ്ക്ക് നൽകി 50 ലക്ഷത്തിലധികം വരുമാനം ഉണ്ടാക്കിയെന്ന് .മറുപടി –
കുര്യാക്കോസ് പടവൻ ചെയർമാൻ ആയിരുന്നപ്പോൾ കോടികണക്കിന് രുപ ലോൺ എടുത്ത് നിർമ്മിച്ച മൂന്നാനി ലോയേഴ്സ് ചേമ്പർ പല പ്രാവശ്യം ലേലം ചെയ്തിട്ടും പോകാത്ത സാഹചര്യത്തിൽ ആദ്യം ബില്യൻ്റ് സെൻ്ററിന് ഹോസ്റ്റലിന് വേണ്ടി സമീപിക്കുകയും അവർ അതിന് EMD ആയി 4 ലക്ഷം രൂപ നഗരസഭ ഫണ്ടിൽ അടയ്ക്കകയും ചെയതു. എന്നാൽ ഏതോ അന്നത്തെ ഭരണ സമിതി വിരോധികൾ അവരെ സമീപിച്ച് വെള്ളം കിട്ടില്ലായെന്ന് പറഞ്ഞ് അവരെ മുടക്കി .അവർ 4 ലക്ഷം EMD ഉപേഷിച്ച് വേണ്ടന്നു വച്ചു. പിന്നിട് വന്ന അന്നത്തെ LDF ചെയർമാൻമാർ ജോസ്.കെ.മാണിയുടെ സഹായത്തോടെ ട്രിപ്പിൾ ഐ.റ്റിയെ സമീപിച്ച് നിരന്തര ചർച്ചകൾ നടത്തി അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ ഭരണകാലത്ത് തുകയും അനുവദിച്ച് നടപടി ക്രമങ്ങൾ പൂർത്തിയായി ഈ അദ്ധ്യായന വർഷത്തെ കുട്ടികളെ താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നുവെന്നതല്ലേ സത്യം .കുട്ടികൾ താമസിച്ചതിന് ശേഷം ഈ ആഗസ്റ്റ് മുതലേ വാടക കിട്ടുകയുള്ളുവെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യം അല്ലേ? സംശയം ഉണ്ടങ്കിൽ ട്രിപ്പിൾ ഐ.റ്റി രജിസ്റ്റാറോട് ആർക്കും ചോദിക്കാം
3. അടുത്ത നേട്ടമായി ചെയർപേഴ്സൺ പറയുന്നത് വർക്കിംഗ് വ്യൂമൻസ് ഹോസ്റ്റലിൽ വാട്ടർ കണക്ഷൻ കൊടുത്തുവെന്ന്മറുപടി – അത് സത്യമാണ്.
വർഷങ്ങളായി അടഞ്ഞ് കിടന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ കഴിഞ്ഞ LDF ഭരണ സമിതിയാണ് വനിതാ വികസന കോർപ്പേറേഷന് നഗരസഭയ്ക്ക് വർഷം 10 ലക്ഷം രൂപയോളം ലഭിക്കുന്ന രീതിയിൽ വാടകയ്ക്ക് നൽകിയത്. വാടക ലഭിച്ചും വരുന്നു.കിണർ ഉണ്ടെങ്കിലും നേരത്തെ നടത്തിയവരുടെ പേരിൽ വാട്ടർ കിടശിഖ ഉണ്ടായിരുന്നതിനാൽ വാട്ടർ കണക്ഷൻ നൽകാൻ സാധിച്ചിരുന്നില്ല. തുടർന്ന് വന്ന ചെയർപേഴ്സൻ്റെ കാലത്ത് നൽകാൻ സാധിച്ചുവെന്ന് മാത്രം.
4. അടുത്ത ചെയർപേഴ്സൺ നേട്ടമായി പറയുന്നത് ഈ വർഷം പദ്ധതി ചിലവിനത്തിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയെന്ന് .ചെയർപേഴ്സൺ ഒരു കാര്യം മനസ്സിലാക്കുക. പ്രായോഗികമായ പദ്ധതികൾ ആസൂത്രണം ചെയ്തങ്കിൽ മാത്രമെ നിർവ്വഹണം നടത്തി തുക ചിലവഴിക്കാൻ സാധിക്കുകയുള്ളു.2025-2026 കാലഘട്ടത്തിലെ ഒന്നാം സ്ഥാനമാണ് കിട്ടിയത്.ആ കാലഘട്ടത്തിൻ്റെ ക്രഡിറ്റ് അന്നത്തെ LDF ചെയർമാനാണ്. ചെയർപേഴ്സൺ ഒരു വർഷം സ്ഥാനത്ത് ഉണ്ടങ്കിൽ 2026 – 2027 വർഷത്തിൽ ഒന്നാം സ്ഥാനം നേടിയാൽ അത് ചെയർപേഴ്സണ് അർഹതപ്പെട്ടതായിരിക്കും.
5. ചെയർപേഴ്സൺഅടുത്തതായി അവകാശപ്പെട്ടത് 6 മാസം കൊണ്ട് നഗരസഭയുടെ വരുമാനം വർദ്ധിപ്പിച്ചെന്നും ബാധ്യതകൾ കുറച്ചുവെന്നുമാണ്.
മറുപടി -കഴിഞ ഭരണ സമിതിയുടെ കാലത്താണ് വരുമാന വർദ്ധന വിനായി വർഷങ്ങളായി അടഞ്ഞ് കിടന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, മിനി എ സി ഹാൾ, ലോയേഴ്സ് ചേമ്പർ, നിരവധി കെട്ടിടമുറികൾ എന്നിവ ലേലം ചെയ്തും സ്ഥാപനങ്ങള ഏൽപ്പിച്ചതും. ഇതു വഴി ഒരു കോടി രൂപയോളം വാർഷിക വരുമാനം വർദ്ധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു.അതു പോലെ കുര്യാക്കോസ് പടവൻ ചെയർമാൻ ആയിരുന്ന കാലത്ത് വൻതുക സെക്യൂരിറ്റി വാങ്ങി ലേലം ചെയ്ത കെട്ടിടമുറികൾ വ്യാപ്യാര നഷ്ടം കാരണം നഗരസഭയെ തിരിച്ചേൽപ്പിച്ചതു മൂലം തിരികെ നൽകേണ്ട കോടിക്കണക്കിന് രൂപയുടെ ബാധ്യതയുടെ ഭൂരിഭാഗവും തിരികെ നൽകാനും കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചു .ഇതെല്ലാം വിവരവകാശ നിയമപ്രകാരം ആർക്കും ലഭ്യമാണ്.
6. ചെയർപേഴ്സണ് 7 കോടി രുപ ചിലവ് വരുന്ന തോണി കടവ് തൂക്കുപാലം പദ്ധതിക്ക് സർക്കാരിൽ നിന്നും മറ്റും പണം സമാഹരിക്കുമെന്ന് പറഞ്ഞിട്ട് ഈ സംസ്ഥാന ബഡ്ജറ്റിൽ വെറും 100 രുപ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാക്കുന്നു.
7. അടുത്തതായി പ്രതിപക്ഷം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവാദം നൽകിയ ഫണ്ട് ഉപയോഗിക്കാത്തത് ചോദ്യം ചെയ്തപ്പോൾ മഴക്കാലം പകുതിയായപ്പോൾ അവിശ്വാസത്തിന് 2 ദിവസം മുൻപ് 26 വാർഡിലായി 10 ലക്ഷത്തിൽപരം രൂപ തനത് ഫണ്ടിൽ നിന്ന് അനുവദിച്ചതായി പറയുന്നു.നഗരസഭയുടെ തനത് ഫണ്ടിൽ ശമ്പളം പോലും കൊടുക്കാൻ ബുദ്ധിമുട്ടുമ്പോൾ അവിശ്വാസത്തിലൂടെ ചെയർപേഴ്സൺ പുറത്താകുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ട് അടുത്ത ചെയർപേഴ്സൻ്റെ തലയിൽ കെട്ടിവച്ചതാണന്ന് ഞങ്ങൾക്ക് അറിയാം. അല്ലെങ്കിൽ അവിശ്വാസത്തിന് മുൻപ് ചെയർപേഴ്സൻ്റെ അധികാരം ഉപയോഗിച്ച് ടി തുക ഓരോ വാർഡിലെയും ശുചിത്യ കമ്മറ്റിയുടെ അക്കൗണ്ടിലേയ്ക്ക് മാറ്റാൻ സാധിക്കുമോ.ഞങൾ ആവശ്യപ്പെട്ടത് മഴക്കാലപൂർവ്വ ശുചികരണ പ്രവർത്തന ഞൾ നടത്താൻ വാർഡ്തല ശുചിത്യ കമ്മറ്റിക്ക് അനുവാദം നൽകുകയും പീന്നീട് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്താനും ആണ്. ( സി.ഫ്.സി ടൈഡ് ഫണ്ടിൽ പണം ഉണ്ട് )
8. ചെയർപേഴ്സൺ അധികാരമേറ്റയുടൻ മുതൽ പല തവണ കൗൺസിൽ നഗരസഭയുടെ സാമ്പത്തിക ധവളപത്രം ഇറക്കുമെന്ന് പറയുകയും ഞങ്ങൾ അതിനെ സ്വാഗതം ചെയ്തിട്ടും എന്താണ് ഇറക്കാത്തത്.
ഞാനി ഈ കാര്യങ്ങൾ എഴുതുന്നത് ചെയർപേഴ്സൺ എഴുതിയതിന് ബദൽ അല്ല. മറിച്ച് സത്യം പൊതുജനത്തെ ബോധിപ്പിക്കേണ്ട കടമ കൊണ്ട് മാത്രമാണ്.
വിശ്വസ്ത യോടെ,
ബിജു പാലുപ്പടവൻ