Kottayam

അൽഫോൻസാമ്മയുടെ കല്ലറയിൽ നിന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു :ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊതു സമൂഹമാകെ ഉണർന്ന് പരിശ്രമിക്കണം

Posted on

പാലാ :ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കുവാൻ സഭ മാത്രമല്ല ,സഭാ സ്ഥാപനങ്ങൾ മാത്രമല്ല ;മതങ്ങൾ മാത്രമല്ല സമസ്ത മേഖലയിലെയും പൊതു സമൂഹം ഉണർന്നു പരിശ്രമിക്കേണ്ടിയിരിക്കുന്നു;ഇന്ന് രാവിലെ അൽഫോൻസാ പള്ളിയിലെ തിരുന്നാൾ കൊടി ഉയർത്തുന്ന ചടങ്ങിൽ അധ്യക്ഷം വഹിച്ച് സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്ന കാൻസറായി ലഹരി ഉപയോഗം മാറിയിരിക്കുന്നു .തൂഫാൻ എന്ന മുദ്രാവാക്യം തന്നെ ആവേശം തരുന്നതാണ് .ഈ വിപത്തിനെതിരെ നമുക്ക് ഒന്നിച്ച് കൈകോർക്കാം .മയക്ക് മരുന്ന് വിരുദ്ധ സമൂഹത്തിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കണമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു .

തുടർന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു .തിരുന്നാൾ കുർബാന മാർ അറയ്ക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ നടന്നു .28 നാണു പ്രധാന തിരുന്നാൾ .ആനി ദിവസം 10.30 നു ആഘോഷമായ തിരുന്നാൾ കുർബാന ;കാർമ്മികൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ .12.30 നു തിരുന്നാൾ പ്രദിക്ഷണം .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version