Kerala

ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം

Posted on

ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശം. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(തിങ്കള്‍) അവധി നല്‍കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാണു കളി അവസാനിക്കുക.

അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്.നാടെങ്ങും ഫൈനൽ പോരാട്ടം കാണുവാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ ,ബിഗ് സ്‌ക്രീൻ ഒരുക്കിയാണ് പല പട്ടണങ്ങളിലും ആരാധകർ കാളി കാണുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version