Crime

പാതിരാത്രി കോട്ടയം നഗരത്തിൽ കത്തിക്കുത്ത് ഒരാൾ മരിച്ചു :പ്രതി പിടിയിൽ

Posted on

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കുത്തേറ്റ ഒരാൾ മരിച്ചു. പ്രതി കസ്റ്റഡിയിൽ. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കൺട്രോൾ റും സംഘം പിടികൂടിയത്.
ശനിയാഴ്ച രാത്രി 11.15 ഓടെ കോട്ടയം നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിൽ കോട്ടയം നഗരമധ്യത്തിൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രതികൾ തമ്മിൽ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞ് കൺട്രോൾ റും രണ്ടിലെ പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ ഉദയൻ , എ എസ് ഐ റോഷൻ , സി പി ഒ ബോബി എന്നിവർ സംഭവസ്ഥലത്ത് ഓടിയെത്തി. തൊട്ടടുത്തുതന്നെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പോലീസ് സംഘം.
ഈ സമയം കത്തിയുമായി നിൽക്കുകയായിരുന്നു പ്രതിയെ പൊലീസ് സംഘം സാഹസികമായി കീഴ്പ്പെടുത്തി. തുടർന്ന്, 108 ആംബുലൻസ് വിളിച്ച് വരുത്തി കുത്തേറ്റയാളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രതിയെ കൺട്രോൾ റും വാഹനത്തിൽ തന്നെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എത്തിച്ചു. കോട്ടയം വെസ്റ്റ് എസ് എച്ച് ഓയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ചോദ്യം ചെയ്തു വരികയാണ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version