Kerala
നിയുക്ത നേതാവിനെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി ഇറക്കി:എൻസിപി (എസ്) കോട്ടയം ജില്ലയിൽ കൂട്ടരാജി
കോട്ടയം: എൻസിപി (എസ്) കോട്ടയം ജില്ലയിൽ കൂട്ടരാജി. സംസ്ഥാന കമ്മിറ്റി അംഗവും ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റുമായ രഘു ബാലരാമപുരത്തിന്റെ നേതൃത്വത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥ് സി.ജി., കലാസംസ്കൃതി ജില്ലാ പ്രസിഡന്റ് കോട്ടയം അഖിൽ എന്നിവരുള്‍പ്പെടെ എൻസിപി (എസ്) ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി അറിയിച്ചു.
കോട്ടയം ജില്ലാ പ്രസ്സിഡന്റിനെ സംസ്ഥാന പ്രസ്സിഡന്റ് പോലും അറിയാതെ ഒരു എക്സികുട്ടീവ് അംഗം തനിക്കു പിൻസീറ്റ് ഡ്രൈവിങ് നടത്താൻ വേണ്ടി തന്റെ ഇഷ്ടക്കാരനെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂടി ഇറക്കിയതിൽ പ്രതിഷേധിച്ചാണ് ഈ കുട്ടരാജി.
ഇക്കാര്യത്തിൽ സംസ്ഥാന പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാതെ മൗനം പാലിച്ചതായും, പരാതിക്കാരെ നിശബ്ദരാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ഇതേ തുടർന്നാണ് കൂട്ടരാജി തീരുമാനത്തിലെത്തിയതെന്നും അവർ പറഞ്ഞു.
നിരവധി അംഗങ്ങളുള്ള ഏറ്റുമാനൂർ ബ്ലോക്ക് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചതോടെ എൻസിപി (എസ്)യുടെ കോട്ടയം ജില്ലയിലെ സംഘടനാ നിലനിൽപ്പിന് തിരിച്ചടിയായെന്നും, എല്ലാ അംഗങ്ങളുമായും കൂടിയാലോചിച്ച ശേഷം തുടർ രാഷ്ട്രീയ നിലപാടുകളും ഭാവി പരിപാടികളും തീരുമാനിക്കുമെന്നും രഘു ബാലരാമപുരം അറിയിച്ചു.