Kerala
ചേർത്തല തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ചേർത്തല തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.
കൊല്ലം മയ്യനാട് തട്ടാമല ഷംനാദ് മൻസിലിൽ ഷംനാദാണ് പിടിയിലായത്.2.89 ഗ്രാം എം ഡി എം എയും 96 ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു.ഇയാളുടെ ബൈക്കും കസ്റ്റഡിയിലെടുത്തു.
കുത്തിയതോട് എക്സൈസ് ഇൻസ്‌പെക്ടർ ചാക്കോ സക്കായിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ജി ആർ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ രഞ്ജിത്ത്,ടി എം മഹേഷ്,നന്ദു, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.