Sports

സെമി മത്സരം അവസാനിച്ചശേഷം ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അർജന്റീനയുടെ വാലന്റീൻ ബാർകോയുടെ തലയ്ക്ക് പിന്നിൽ അടിച്ചു

Posted on

ഇന്ന് നടന്ന സെമി ഫൈനൽ മത്സരം കഴിഞ്ഞ ശേഷം അർജന്റീന താരങ്ങളും ഇംഗ്ലണ്ട് താരങ്ങളും തമ്മിൽ കശപിശയുണ്ടായി . മത്സരം അവസാനിച്ചശേഷം അർജന്റീന താരങ്ങൾ വിജയാഘോഷം നടത്തുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.

റിപ്പോർട്ടുകൾ പ്രകാരം, ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ങാം അർജന്റീനയുടെ വാലന്റീൻ ബാർകോയുടെ തലയ്ക്ക് പിന്നിൽ അടിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. തുടർന്ന് ബാർകോ ബെല്ലിങ്ങാമിനെ തള്ളുകയും അർജന്റീന താരം എക്‌സെക്വൽ പലാസിയോസും ഇടപെടുകയും ചെയ്തു. പിന്നീട് ഇരുടീമുകളിലെയും താരങ്ങൾ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.55-ാം മിനിറ്റിൽ മോർഗൻ റോജേഴ്‌സിന്റെ ക്രോസിൽ നിന്ന് ആന്റണി ഗോർഡൻ ഇംഗ്ലണ്ടിന് ലീഡ് നൽകി.അതേസമയം, 84-ാം മിനിറ്റുവരെ പിന്നിലായിരുന്ന അർജന്റീന 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ലോങ് റേഞ്ച് ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് ഇൻജുറി ടൈമിൽ ലൗട്ടാരോ മാർട്ടിനെസ് വിജയഗോൾ നേടി. രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് ലയണൽ മെസിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version