Kerala

ബിസിനസ് എതിരാളികളുടെ പ്രചരണങ്ങൾക്കു കാരുണ്യപ്രവർത്തി കൊണ്ട് മറുപടി നൽകി വേറിട്ടൊരു സംരഭകനായി അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ

Posted on

കോട്ടയം :അനുദിനം ഉയർന്നു പൊങ്ങുന്ന അച്ചായൻസ് ഗോൾഡിന്റെ ബ്രാഞ്ചുകൾ ;അവിടൊക്കെ നല്ലൊരു ആൾക്കൂട്ടവും സ്വർണ്ണ വിപണിയിലെ ശ്രദ്ധേയനായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചന് ശത്രുക്കളുടെ എണ്ണവും കൂടുകയാണ് .എന്നാൽ ഇതൊന്നും കാര്യമാക്കാതെ കാരുണ്യ മഴയുമായി  ടോണി വർക്കിച്ചൻ മുന്നേറുകയാണ് .കല്ലെറിയുന്നവർ കല്ലെറിയട്ടെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല .എന്റെ പന്ഥാവ് വേറെയാണ് .പാവപ്പെട്ടവരുടെ ;അവരുടെ ദുഖങ്ങളിൽ പങ്കാളിയാവുമ്പോഴാണ് എനിക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം ലഭിക്കുന്നത് .ടോണി വർക്കിച്ചൻ കോട്ടയം മീഡിയയോട് പറഞ്ഞു .

50 ഓളം ബ്രാഞ്ചുകളാണ് ഉദ്ദേശിക്കുന്നത് അതിൽ മുന്നേറുമ്പോഴാണ്‌ എതിർപ്പുകൾ ആരോപണങ്ങളായി വരുന്നത് .എതിർപ്പുകളെ അതിന്റെ വഴിക്കു ഞാൻ വിടുന്നു ടോണി അച്ചായന്റെ മുഖത്ത് ശുഭാപ്തി വിശ്വാസം സ്പുരിച്ചു .തന്റെ നാട് തന്നെയായ അയർക്കുന്നതെ പാവപ്പെട്ട ഒരു കുടുംബത്തിന് ഭവനം നൽകിക്കൊണ്ടാണ് ഈ സംരംഭകൻ കടന്നു വന്നത് .പല വിധ രോഗങ്ങൾ കൊണ്ട് ഉഴലുന്ന പത്തൊൻപത് കാരിക്ക് അമ്മയായിരുന്നു ഏക ആശ്രയം ആ 19 കാരിയെ ‘അമ്മ എടുത്തു കൊണ്ടാണ് നടക്കുന്നത് .

അരയ്ക്കു കീഴെ തളർച്ച ബാധിച്ച 19 കാരിക്ക് ഒരാഗ്രഹം ഉണ്ടായിരുന്നു .മഴ വരുമ്പോൾ കയറി കിടക്കാൻ ഒരു വീട് വേണം .പാവപ്പെട്ട ഈ കുടുംബത്തിന്റെ ജീവിതാഭിലാഷം സാധിച്ചു കൊടുക്കുവാൻ ഒരു ടോണി അച്ചായൻ വേണ്ടി വന്നു .ഈശോ കൊണ്ട് തന്നതാണ് ഞങ്ങൾക്ക് ഞങ്ങടെ ടോണി അച്ചായനെ എന്ന് ഈ ‘അമ്മ പറയുമ്പോൾ ടോണി അച്ചായനും കൃതാർത്താനാവുകയാണ് .ബിസിനസ് എതിരാളികൾ സൃഷ്ട്ടിക്കുന്ന കാരമുള്ളുകളെ ഇത് പോലുള്ള സ്നേഹ വചനങ്ങളാണ് ടോണി വർക്കിച്ചന് മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നൽകുന്നത് .

പുതിയ വീട്ടിൽ ഒരു സമ്മാനവും കൂടെ നൽകി ടോണി അച്ചായൻ സഞ്ചരിക്കാനായി ഒരു ഓട്ടോ മാറ്റിക് വീൽ ചെയറും നൽകിയപ്പോൾ ആ അമ്മയും മകളും വികാരത്തള്ളലിൽ കരഞ്ഞു പോയി .ഈശോയ്ക്കും ,ഈശോ കൊണ്ടുതന്നെ ടോണി വർക്കിച്ചാനും നന്ദി പറയുകയാണ് ഈ അമ്മയും മകളും ,നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം തന്നെ ബാക്കി എന്നാണ് അയർക്കുന്നം കൊങ്ങാണ്ടൂരുള്ള ഈ അമ്മയും മകളും പറയുന്നത് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version