Sports
മുട്ടം കവലയിൽ വന്നാൽ മുട്ടനായി കാണാം കാൽ പന്തുകളി :ഈരാറ്റുപേട്ട നഗരസഭ ഫുട്‌ബോൾ കാണുവാൻ ബിഗ് സ്‌ക്രീൻ ഒരുക്കുന്നു
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ ആഭിമുഖ്യത്തിൽ ഫുട്ബോൾ സെമിഫൈനലുകൾ, ഫൈനൽ എന്നിവയുടെ തത്സമയ പ്രദർശനത്തിന് കൂറ്റൻ സ്ക്രീൻ ഒരുക്കുന്നു.
മുട്ടം കവലയിൽ ഒരുക്കുന്ന 150 സ്ക്വയർഫീറ്റ് എൽ.ഇ.ഡി വാളിലാണ് തത്സമയ പ്രദർശനം സംഘടിപ്പിക്കുന്നത്.
ജൂലൈ 15, 16, 20 തീയതികളിലാണ് പ്രദർശനം.
ബുധനാഴ്ച രാത്രി രാത്രി 12.30 ന് നടക്കുന്ന ഫ്രാൻസ് – സ്പെയിൻ സെമി പോരാട്ടമാണ് ആദ്യ മത്സരം. തുടർന്ന് നടക്കുന്ന സെമിഫൈനൽ, ഫൈനൽ എന്നിവയും ഇതേ വേദിയിൽ തത്സമയം പ്രദർശിപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ അറിയിച്ചു.