Kottayam

മരിയസദനത്തിന്റെ കരുതലിൽ ജീവിതം തിരിച്ചുപിടിച്ച് ഷംസുദ്ദീൻ; പുതിയ പ്രതീക്ഷകളുമായി നാട്ടിലേക്ക്”

Posted on

പാലാ :ഷംസുദ്ദീൻ കെ. ടി. എന്ന വ്യക്തിയെ 2023 ജൂൺ മാസത്തിൽ മാനസിക അസ്വസ്ഥതകളെ തുടർന്ന് സിനിമാനടൻ ബോബന്റെ (വേഷം ഫിലിം )നേതൃത്വത്തിൽ ബന്ധുക്കൾ പാലാ മരിയസദനത്തിൽ എത്തിക്കുകയുണ്ടായി. മരിയസദനത്തിൽ ലഭിച്ച ചികിത്സയുടെയും പരിചരണത്തിന്റെയും ഫലമായി അദ്ദേഹത്തിന്റെ മാനസികാരോഗ്യനിലയിൽ ഗണ്യമായ പുരോഗതി കൈവന്നു. തുടർന്ന്, തുടർ പുനരധിവാസത്തിന്റെ ഭാഗമായി മരിയസദനത്തിന്റെ പദ്ധതിയായ ഹോം എഗെയിൻ എന്ന പുനരധിവാസ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റി താമസിപ്പിക്കുകയുണ്ടായി.

ഇന്നേദിവസം അദ്ദേഹത്തിന്റെ അയൽവാസികൾ ഹോം എഗെയിൻ സന്ദർശിച്ച് അദ്ദേഹത്തെ നേരിൽ കാണുകയും നിലവിലെ ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തുകയും ചെയ്തു. തുടർന്ന്, അദ്ദേഹത്തെ സ്ഥാപനത്തിൽ നിന്ന് സ്വന്തം സ്വദേശത്തേക്ക് കൊണ്ടുപോയി സമൂഹത്തിൽ വീണ്ടും സ്വയംപര്യാപ്തനായി ജീവിക്കാൻ അവസരമൊരുക്കാൻ അവർ തീരുമാനിച്ചു. അതിന്റെ ഭാഗമായി, ഉപജീവന മാർഗമായി ഒരു ലോട്ടറി വിൽപ്പനക്കടയും താമസത്തിനായി ഒരു മുറിയും ഒരുക്കിനൽകുമെന്ന് അവർ അറിയിച്ചു.

ഇതോടെ പാലാ മരിയസദനത്തിലും ഹോം എഗെയിനിലും ലഭിച്ച ചികിത്സയും പരിചരണവും പുനരധിവാസ സേവനങ്ങളും ഫലപ്രദമായി സ്വീകരിച്ച ശ്രീ. ഷംസുദ്ദീൻ കെ. ടി. പുതിയ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും തന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version