Kerala

വിളക്കിത്തല നായർ സമാജത്തിന്റെ ആവശ്യങ്ങൾ അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും: മാണി സി. കാപ്പൻ എം.എൽ.എ

Posted on

വിളക്കിത്തല നായർ സമാജത്തിന്റെ ആവശ്യങ്ങൾ അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും: മാണി സി. കാപ്പൻ എം.എൽ.എ.
പാലാ: വിളക്കിത്തല നായർ സമാജത്തിന് എയ്ഡഡ് കോളേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിപ്പിക്കുവാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. വിളക്കിത്തലനായർസമാജം മീനച്ചിൽ താലൂക്ക് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ടി.എം. ബാബു സമ്മാനകൂപ്പൺ നറുക്കെടുപ്പ് നടത്തി. സംസ്ഥാന സെക്രട്ടറി സുജ ബാബു വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ജില്ലാ കോ-ഓർഡിനേറ്റർ പി.കെ.സുരേന്ദ്രൻ സംഘടനാ വിവരണം നടത്തി. താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ് വാർഷിക റിപ്പോർട്ടും ട്രഷറർ പി.ബി. സിജു കണക്കും അവതരിപ്പിച്ചു.

വി.എൻ.എസ്. കോളേജ് ചെയർമാൻ വിശാഖ് ചന്ദ്രൻ, സമാജം ബോർഡ് അംഗങ്ങളായ കെ.ആർ. സാബുജി, ടി.എൻ. ശങ്കരൻ, വി.കെ. സജി, താലൂക്ക് പ്രസിഡന്റ് ഇൻ ചാർജ് എ.ബൈജു, ബാബു തുണ്ടത്തിൽ, സുനിൽകുമാർ, വനിതാ ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് മായാ ബാലചന്ദ്രൻ, ബിനോ പി നാരായണൻ, എന്നിവർപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version