Kottayam

ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം;ഇന്ന് ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടും

Posted on

ഫിഫ ലോകകപ്പിൽ ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടം;ഇന്ന് ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടുംന്യൂയോർക്ക്: ഫിഫ പ്രീക്വാർട്ടർ ഘട്ടം കടന്നപ്പോൾ 40 ടീമുകളാണ് ഇതുവരെ ഇടറി വീണത്.ശേഷിക്കുന്ന എട്ട് ടീമുകൾ ക്വാർട്ടറിൽ മാറ്രുരയ്ക്കും.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, മുൻചാമ്പ്യന്മാരായ ഫ്രാൻസ്, സ്‌പെയിൻ, ഇംഗ്ലണ്ട്, കറുത്ത കുതിരകളായ നോർവെ, വിസ്മയ മുന്നേറ്റം നടത്തിയ ബെൽജിയം, സ്വിറ്റ്‌സർലാൻഡ്, ആഫ്രിക്കൻ ചാമ്പ്യന്മാരായ മൊറോക്കോ എന്നീ ടീമുകളാണ് സെമി ലക്ഷ്യമിട്ട് ഇറങ്ങുന്നത്.ഇന്ന് രാത്രി നടക്കുന്ന (ഇന്ത്യൻ സമയം വെള്ളിയാഴ്‌ച പുലർച്ചെ 1.30 മുതൽ) ആദ്യ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും മൊറോക്കോയും തമ്മിൽ ഏറ്രുമുട്ടും.

ഷൂട്ടൗട്ട് വരെ നീണ്ട പ്രീക്വാർട്ടറിൽ കൊളംബിയയെ കീഴടക്കി സ്വി‌റ്റ്‌സർലാൻഡ് ക്വാർട്ടർ ഉറപ്പിക്കുന്ന അവസാന ടീമായി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരുടീമും ഗോൾ രഹിത സമനിലയിൽ തുടർന്ന മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ 4- 3നാണ് സ്വിറ്റ്‌സർലാൻഡിന്റെ ജയം. അർജന്റീനയാണ് ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിന്റെ എതിരാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version