Crime

വാനും ;കാറും കൂട്ടിയിടിച്ച് കാർ ളാലം തോട്ടിലേക്ക് വീഴാറായ നിലയിൽ

Posted on

പാലാ :റിവർവ്യൂ റോഡിൽ കാറും ,ഓമ്നി വാനും കൂട്ടിയിടിച്ച് കാർ നിയന്ത്രണം വിട്ട് ളാലം തോട്ടിൽ വീഴാറായ നിലയിൽ .ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അടുത്ത കടയിൽ നിന്നും ഇറങ്ങി വന്ന കാർ വാനിലിടിച്ച് നിയന്ത്രണം വിട്ട് റിവർവ്യൂ റോഡിന്റെ സംരക്ഷണ വേലി തകർത്തു നിന്നത്.നെച്ചിപ്പുഴൂർ സ്വദേശി ബിജുവിന്റെ കാറാണ് അപകടത്തിൽ പെട്ടത് .

കാറിൽ നിന്നും പുക ഉയരുന്നതിനാൽ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചിട്ടുണ്ട് .ഓടി കൂടിയ നാട്ടുകാർ രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി .ഭാഗ്യം കൊണ്ട് മാത്രമാണ് വാഹനം ളാലം തോട്ടിൽ പതിക്കാതെ രക്ഷ പെട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version