Kottayam

ആതുര സേവനത്തിന് ലയൺസ് ക്ലബ്ബ് പുത്തൻ ദിശ ബോധം നൽകി :ജോസ് കെ മാണി

Posted on

പാലാ :ആതുര സേവനത്തിനു പുത്തൻ ദിശ ബോധം നൽകിയ സംഘടനയാണ് ലയൺസ് ക്ലബ്ബ് എന്ന് ജോസ് കെ മാണി എം പി അഭിപ്രായപ്പെട്ടു.ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിന്റെ 2026-27 വർഷത്തെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പ്രതിഭകളെയും ആദരിക്കുന്ന ചടങ്ങും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

നമ്മുടെ ചിന്തകൾ എങ്ങനെയുമായി കൊള്ളട്ടെ ;നമ്മൾ ജീവിതസാഹചര്യങ്ങളിൽ എത്ര ഉയർച്ച നേടിക്കൊള്ളട്ടെ ;നമ്മുടെ പതാക ജീവിത സാഹചര്യങ്ങൾ മെച്ചമായിക്കൊള്ളട്ടെ ലയൺസ് ക്ലബ്ബ് പോലുള്ള സന്നദ്ധ സംഘടനകളുടെ ആതുര സേവന താൽപ്പരത്ത എടുത്ത് പറയേണ്ടുന്ന ഒന്നാണെന്ന് ജോസ് കെ മാണി പറഞ്ഞു .ജസ്റ്റിൻ കളപ്പുരയുടെ വസതിയിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ പ്രസിഡന്റായി ജിജോമോൻ ജോസഫ് ;ജിയോ പുന്നൂസ് സെക്രെട്ടറിയായി ചുമതല ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version