Kerala
ഓട്ടത്തിനിടയിൽ സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡിൽ വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന കന്യാസ്ത്രിക്ക് ദാരുണാന്ത്യം
കോതമംഗലം : സെയ്ൻ്റ് വിൻസെൻ്റ് പ്രൊവിൻസ് അംഗവും റിട്ട.അധ്യാപികയുമായ സിസ്റ്റർ ഹെയ്സലെറ്റ് എസ് ഡിയെ ( 56) മരണത്തിന് കീഴടങ്ങിയത് . ചൊവ്വാഴ്ച രാവിലെ 8:20 ഓടെ കോഴിപ്പിള്ളി ഗവ. എൽ പി സ്‌കൂളിനു സമീപത്തെ വളവിൽ വെച്ചാണ് അപകടം. ബസിൻ്റെ വാതിൽ അടയക്കാത്തതാണ് അപകടകാരണം . രാവിലെ സമയത്തായിരുന്നതുകൊണ്ട് ബസിൽ യാത്രക്കാരുടെ എണ്ണവും കൂടുതലായിരുന്നു.
വിദ്യാർത്ഥികളെ നിർത്തിക്കൊണ്ടാണ് ബസ് ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു . കോഴിപ്പിള്ളി ബോയ്സ് ടൗൺ സ്റ്റോപ്പിൽ നിന്നാണ് സിസ്റ്റർ ബസിൽ കയറിയത്. ഏതാനം മീറ്റർ അപ്പുറത്തുള്ളവള്ള വളവ് വീശിയെടുക്കുന്ന തിനിടയിൽ തുറന്നു കിടന്നു വാതിലിലൂടെ സിസ്റ്റർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരപരിക്ക് മൂലം അബോധാവസ്ഥയിലായ ഹെയ്‌ലെറ്റിനെ യാത്രക്കാരും ബസ് ജീവനക്കാരും ചേർന്നാണ് പിന്നാലെ വന്ന കാറിൽ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷക്കാൻ ആയില്ല ചികിത്സയിലിരിക്കെ രാജഗിരി ഹോസ്പിറ്റലിൽ വച്ച് ഇന്നുരാവിലെയാണ് മരണപ്പെട്ടത് നാളെ 02 -07-2026 വ്യാഴം രാവിലെ 6 ന് കോതമംഗലം പ്രൊവിൻഷ്യലിൽ കൊണ്ടുവരുന്നതും തുടന്ന് സംസ്കാര ശുശ്രൂഷകൾ 3 : 30 ന് കോഴിപ്പിള്ളി എസ് ഡി പ്രൊവിൻഷ്യൻ ചാപ്പലിൽ ആരംഭിക്കും