Kottayam
പാലാ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ,ഞാറ്റുവേല ചന്തയും ഉദ്‌ഘാടനം ചെയ്തു
പാലാ :കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക സഭയും ;ഞാറ്റുവേല ചന്തയും ചെയർപേഴ്‌സൺ ദിയ ബിനു ഉദ്‌ഘാടനം ചെയ്തു.കർഷകർ തിങ്ങി നിറഞ്ഞ സഭയിൽ വിഷരഹിത പച്ചക്കറി കൃഷിക്കായി നമ്മൾ തന്നെ മുൻകൈ എടുക്കണമെന്ന് ;ടൈഹമിഴ്‍നാട് പച്ചക്കറി കൃഷി വിഷമയമാകുമ്പോൾ നമ്മൾ നമ്മുടെ ആരോഗ്യം കാക്കുവാൻ വിഷരഹിത ജൈവ പച്ചക്കറി കൃഷിയിലേക്ക് തിരിയണമെന്നു അവർ ഉദ്‌ബോധിപ്പിച്ചു .
വിഷരഹിത പച്ചക്കറി കൃഷിയിൽ മുന്നേറുന്ന പുത്തന്പള്ളിക്കുന്നിലെ 68 കാരി മരിയ തോമസ് പൊടിമറ്റം തന്റെ ജൈവ കൃഷിയിലെ നൂറുമേനി നേട്ടം അവതരിപ്പിച്ചു .തന്റെ വാർഡിലാണ് കഴിഞ്ഞ വര്ഷം ഏറ്റവും നല്ല പച്ചക്കറി കൃഷിക്കാർക്കുള്ള അവാർഡ് നേടിയതെന്നും ;പച്ചക്കറി വിത്തുകൾ ഓരോ വീട്ടിലും വിതരണം ചെയ്യണമെന്നും സിജി ടോണി അഭ്യർത്ഥിച്ചു .
കൃഷിയിലെ യന്ത്ര വൽക്കരണത്തിനുള്ള സബ് സിഡി ഗുണഭോക്താക്കളിലേക്കു എത്തിക്കണമെന്ന് കൗൺസിലർമാരായ ടോണി തൈപ്പറമ്പിലും രജിത പ്രകാശും ആവശ്യപ്പെട്ടു .കൗൺസിലർ പ്രിൻസി സണ്ണി അധ്യക്ഷത വഹിച്ച കർഷക യോഗത്തിൽ രാജിതാ പ്രകാശ് ;ടോണി തൈപ്പറമ്പിൽ ;ലിസിക്കുട്ടി മാത്യു ;കൃഷി ആഫീസർ എസ് ബിന്ധ്യ ;അസിസ്റ്റൻഡ് കൃഷ് ആഫീസർ അനൂപ് കെ കരുണാകരൻ ;സിജി ടോണി ;ബിജു പാലൂപ്പടവൻ തുടങ്ങിയവർ പ്രസംഗിച്ചു .