Kerala

അല്ലപ്പാറയിലെ റോഡിൽ റോഡില്ല പാറ മാത്രം :പ്രത്യക്ഷ സമരവുമായി വരുമെന്ന് ജോയി കളരിക്കൽ

Posted on

പാലാ. അല്ലപ്പാറ: ചൂരനോലിക്കുന്നേൽ റോഡ് തകർന്നിട്ട് കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
കരൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ചൂരനോലിക്കുന്നേൽ കോളനി ഭാഗത്തേക്ക് പാലാ ഉഴവൂർ റോഡിൽ നിന്നും ആരംഭിക്കുന്ന റോഡാണ് ഇപ്രകാരം തകർന്നു കിടക്കുന്നത് .

. അനേകം കുടുംബങ്ങളും നിരവധി പേർ പണിയെടുക്കുന്ന തൊഴിൽ സ്ഥാപനങ്ങളും, ഉള്ള പ്രദേശത്തേക്ക് വരുന്ന ഏക റോഡാണിത് കയറ്റവും വളവും തിരിഞ്ഞു വരുന്ന ഭാഗത്ത് അപകടകരമായ നിലയിൽ റോഡ് തകർന്നിരിക്കുകയാണ്. റോഡിന്റെ ഒരുവശം എട്ട് അടിയോളം താഴ്ചയിലാണ് വാഹനങ്ങൾ കുഴികളിൽ ചാടാതെ വെട്ടിക്കുമ്പോൾ താഴ്ചയിലേക്ക് പോകാൻ സാധ്യത ഏറെയാണ് ഈ ഭാഗത്ത് സൈഡ് കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥ നിലനിൽക്കുകയാണ്.

പലതവണ പരാതികൾ നൽകിയിട്ടും കണ്ടിട്ടും പരിഹരിക്കാൻ കഴിയാതെ ഇരിക്കുകയാണ് ബന്ധപ്പെട്ട അധികാരികൾ. റോഡിന്റെ തകർച്ച പരിഹരിക്കുവാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകാത്ത പക്ഷം സമരം നടത്തുവാൻ പൗരാവകാശ സമിതി പ്രസിഡണ്ട് ജോയി കളരിക്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. സിറിയക്ക് ജെയിംസ്, കെ. എസ്. അജി, പി. കെ. ജയ്മോൻ, അലസാണ്ടർ ജോസഫ്, എ. സി. മനോജ്, ടി.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version