Kottayam

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതി ദിയ ബിനു ജോസുകുട്ടി പൂവേലിക്ക് പച്ചക്കറി വിത്ത് നൽകി  ഉദ്ഘാടനം ചെയ്തു

Posted on

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതി ദിയ ബിനു ജോസുകുട്ടി പൂവേലിക്ക് പച്ചക്കറി വിത്ത് നൽകി  ഉദ്ഘാടനം ചെയ്തു.

പാലാ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിന് ഒരുക്കാം വിളവിൻ്റെ വിസ്മയം പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തിൻ്റെ വിതരണ ഉദ്ഘാടനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു.

കെ ടി യു  സി എം സംസ്ഥാന സെക്രട്ടറി ജോസുകുട്ടി പൂവേലിക്ക് പച്ചക്കറി വിത്ത് നൽകിയാണ് ചെയസർപേഴ്‌സൺ ദിയ ഉദ്‌ഘാടനം നിർവഹിച്ചത്.

യോഗത്തിൽ നഗരസഭ വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി, കൃഷി ഫീൽഡ് ആഫീസർ ബിന്ധ്യ എസ്, കമ്മറ്റി അംഗങ്ങളായ ജോസുകുട്ടി പൂവേലിൽ, പ്രിയൻ ആൻ്റണി, അലക്സ് ജോസഫ്, അസിസ്റ്റൻ്റ് കൃഷി ആഫീസർ അനൂപ് കെ. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version