Kerala

മത്തച്ചൻ പുതിയിടത്ത് ചാലിൽ രാമപുരത്തിൻ്റെയാകെ സ്‌നേഹം പിടിച്ചു പറ്റിയ ജനനേതാവ് : മന്ത്രി മോൻസ് ജോസഫ്

Posted on

 

പാലാ :രാമപുരം : യശശരീരനായ കേരളാ കോൺഗ്രസ് നേതാവും ;രാമപുരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ആയിരുന്ന മത്തച്ചൻ പുതിയിടത്ത് ചാലിൽ രാമപുരത്തിൻ്റെയാകെ സ്‌നേഹം പിടിച്ചു പറ്റിയ ജനനേതാവാണെന്ന് മന്ത്രി മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു. രാമപുരത്ത് ചേർന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി മോൻസ് ജോസഫ്.

അദ്ദേഹത്തിൻ്റെ മരണാനന്തര ശുശ്രൂഷയിൽ പങ്കെടുത്ത ജനസാഗരം തന്നെ അദ്ദേഹത്തിന്റെ വ്യക്തി ബന്ധഘത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.മത്തച്ചൻ ഏതു കാര്യത്തിനിറങ്ങിയാലും അതിന്റെ അവസാനം വരെ നിലകൊള്ളുന്ന ആളായിരുന്നു .ഏതു കാര്യത്തിന് ആളുകൾ ചെന്നാലും അവരോടൊപ്പം ഇറങ്ങി തിരിക്കുന്ന ഒരു സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.

പാർട്ടി നേതാവെന്ന നിലയിലും ,പഞ്ചായത്ത് മെമ്പർ എന്ന നിലയിലും രാമപുരം കരോടൊപ്പം നിലകൊണ്ട വ്യക്തി ആയിരുന്നു മത്തച്ചൻ പുതിയിടത്ത് ചാലി . .എതിരാളികളുടെ പോലും സ്നേഹം പിടിച്ചു പറ്റുന്ന ഒരു സമവായ സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്.ഒരു കാര്യത്തിനും കടും പിടുത്തം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നും മന്ത്രി മോൻസ് ജോസഫ് ചൂണ്ടി കാട്ടി .

യു  ഡി എഫ് രാമപുരം മണ്ഡലം ചെയർമാൻ സണ്ണി കാര്യപുരം അധ്യക്ഷത വഹിച്ച അനുശോചന സർവ കക്ഷി യോഗത്തിൽ ഫ്രാൻസിസ ജോർജ് എം പി  , മാണി സി കാപ്പൻ എം എൽ എ  ,മുൻ മന്ത്രി റോഷി അഗസ്റ്റിൻ ; പി.സിതോമസ് മുൻ എം പി .ജോയി എബ്രഹാം മുൻ എം പി ; തോമസ് കല്ലാടൻ.ബിജു പുന്നത്താനം ;കെ കെ ശാന്താറാം ; വി. ജി വിജയകുമാർ, തോമസ് ഉഴുന്നാലി   ,മോളി പീറ്റർ , ജോസഫ് കണ്ടത്തിൽ  , ജോർജ് പുളിങ്കാട് , ബേബി ഉഴുത്തുവാൽ . പയസ് അഗസ്റ്റിൻ, സണ്ണി പൊരുന്നക്കോട്ട്. ബൈജു പുതിയിടത്ത് ചാലിൽ, അഡ്വ ജെയ്‌സൺ ജോസഫ് ;സജി മിറ്റത്താനി ;അനിതാ രാജു എന്നിവർ പ്രസംഗിച്ചു .തോമസ് ഉഴുന്നാലിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version