Kerala

അപു ജോണ്‍ ജോസഫ് ഉത്തരവാദിത്വകുടിയുടെ മധ്യസ്ഥനാകരുത്: പ്രസാദ് കുരുവിള

Posted on

 

കോട്ടയം :മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയല്ല കുട്ടികളെ ‘ഉത്തരവാദിത്വകുടി’ പഠിപ്പിക്കുകയാണ് വേണ്ടതെന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിന്റെ പ്രതികരണം വിചത്രമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.

യഥേഷ്ടം മദ്യം വ്യാപകമായതിന് ശേഷം ഉത്തരവാദിത്വകുടിയും ബോധവല്‍ക്കരണവും മലയാളനാട്ടില്‍ വിലപ്പോവില്ല. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാണ്, ‘ചീഫ് ഏജന്റാകരുത്’. പ്രതികരണം കേട്ടാല്‍ എന്തോ ഒളിച്ചുകളി സംശയിക്കും.

വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുകയല്ല, മറിച്ച് വീര്യം കൂടിയ മദ്യത്തിന്റെ വീര്യം കുറച്ചും നികുതി കൂട്ടിയും യു.ഡി.എഫ് മാനിഫെസ്റ്റോയോട് കൂറുപുലര്‍ത്താനും ഉപഭോഗം കുറയ്ക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് ശ്രമിക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിക്കുവേണ്ടി സമിതി വക്താവ് പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version