Kerala
ഓപ്പറേഷൻ തൂഫാൻ :പാലായിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കും :ഡി വൈ എസ് പി. കെ സദൻ
പാലാ :ഓപ്പറേഷൻ തൂഫാൻ പാലായിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുകതന്നെ ചെയ്യുമെന്ന് പാലാ ഡി വൈസ് എസ പി; കെ സദൻ അഭിപ്രായപ്പെട്ടു.ജന മൈത്രി പോലീസിന്റെയും വിവിധ ലഹരി വിമുക്തി സംഘടനകളുടെയും നേതൃത്വത്തിൽ പാലാ സെന്റ് തോമസ് ഹായ് സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയും സമ്മേളനത്തെയും അഭിസംബോധന ചെയ്യുകയായിരുന്നു പാലാ ഡി വൈ എസ് പി ;കെ സദൻ.
ഈ കൊടുങ്കാറ്റിനെ തകർക്കാൻ ഒരു ശക്തിക്കും സാധ്യമല്ല ;നമ്മൾ ഒന്നിച്ചു നിൽക്കേണ്ട സന്ദർഭമാണിത് .പൊതു ജനങ്ങളെല്ലാം പോലീസിനെ സഹായിച്ചാൽ നമുക്ക് ഈ ലഹരി ഭൂതത്തെ കുടത്തിലടയ്ക്കാൻ സാധിക്കും .അതിനായി എല്ലാവരും ഒത്തു ചേർന്ന് പോവേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഡി വൈ എസ് പി കെ സദൻ അഭിപ്രായപ്പെട്ടു .
ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലി കൊടുത്ത് പൊതു ജനങ്ങളും വിദ്യാർത്ഥികളും ഏറ്റുചൊല്ലി .മാണി സി കാപ്പൻ എം എൽ എ ;ഡി വൈ എസ് പി കെ സദൻ ;എസ് ഐ ദിലീപ് കുമാർ ;രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ ശാന്താറാം ;കടനാട് പഞ്ചായത്ത് പ്രസിഡണ്ട് ലാലി സണ്ണി ;മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സുബി സുരേഷ് ;മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് റൂബി സണ്ണി ;പാലാ ചെയർപേഴ്‌സൺ ടിയെ ബിനു ;ജിജി ബൈജു ;തുടങ്ങിയവർ പ്രസംഗിച്ചു .
കോരിച്ചൊരിയുന്ന മഴയെയും തൃണ വൽഗണിച്ചാണ് പൊതു ജനങ്ങളും വിദ്യാർത്ഥികളും ചടങ്ങിനെത്തിയത് .സീറ്റ് കിട്ടാതിരുന്നവർ ഹാളിന്റെ നാലുവശങ്ങളിലുമായി അണിനിരന്നു പ്രതിജ്ഞ ഏറ്റു ചൊല്ലിയതും ആവേശമായി .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ