Kerala

ചിരിച്ചാൽ മാത്രം പോരാ ;ഹൃദയവും തരണം ; അകൽച്ചയുടെ കുറ്റിക്കാട് വെട്ടിത്തെളിച്ച് സ്നേഹത്തിന്റെ മുല്ലപന്തലൊരുക്കി ജോസ് കെ മാണി

Posted on

പാലാ :അകൽച്ചയുടെ കുറ്റിക്കാട് വെട്ടിത്തെളിച്ച് സ്നേഹത്തിന്റെയും ;സൗഹൃദത്തിന്റെയും മുല്ലപ്പന്തലൊരുക്കി ജോസ് കെ മാണി .അകന്നു നിന്ന രണ്ടു ഹൃദയങ്ങൾ പൂർവ ജന്മ സുഹൃദം പോലെ ഒന്നിച്ചപ്പോൾ കണ്ടു നിന്നവരിലും ആനന്ദാശ്രുക്കൾ പൊഴിഞ്ഞു .പാലായിലെ റബ്ബർ വ്യാപാരികളുടെ ആസ്ഥാനമായ റബ്ബർ ഭവന്റെ പുനരുദ്ധാരണ ഉദ്‌ഘാടനം നിർ വഹിക്കാനെത്തിയ ജോസ് കെ മാണിയെ കണ്ടപ്പോൾ പാലായിലെ പ്രശസ്ത അഭിഭാഷകനായ അഡ്വ ജോബി കുറ്റിക്കാട്ടിനും ഒരാഗ്രഹം ജോസ് കെ മാണിയെ തന്റെ ഓഫീസിലേക്ക് വിളിച്ചാലോ.പാർട്ടി പിളർന്നപ്പോൾ ജോസഫ് ഗ്രൂപ്പിലെത്തിയ അഡ്വ ജോബി കുട്ടിക്കാട്ട് ഒരിക്കൽ പോലും സ്നേഹത്തിന്റെ സീമകൾ കടന്ന് ജോസ് കെ മാണിയെ വിമർശിച്ചിട്ടില്ലെന്നത് ജോസ് കെ മാണിക്കും അറിയാം .

അഡ്വ ജോബി കുട്ടിക്കാട്ട് പാർട്ടി വിട്ടു പോയതിൽ തനിക്കും പങ്കുണ്ടെന്നു സൗഹൃദ സംഭാഷണത്തിനിടെ ജോസ് കെ മാണി തുറന്നു സമ്മതിച്ചു .മാണി സാർ ഇരുന്ന കസേരയാ… സാർ ഇതിലൊന്നിരുന്നേ എന്ന് അഡ്വ ജോബി കുറ്റിക്കാട് നിർബന്ധിച്ചപ്പോൾ അഡ്വ ജോബി കുറ്റിക്കാടിന്റെ ഓഫീസിലെ കസേരയിൽ ജോസ് കെ മാണി ഇരുന്നു.പൊട്ടിച്ചിരിച്ചു കൊണ്ട് അഡ്വ ജോബി കുട്ടിക്കാടിന്റെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു എന്നെ ഇരുത്താൻ നോക്കേണ്ട .ജോസ് കെ മാണിയുടെ നർമ്മം കൂടെ നിന്ന ജോസുകുട്ടി പൂവേലിക്കും;അഡ്വ റെജി കുന്നംകോട്ടിനും  ക്ഷ പിടിച്ചു .അദ്ദേഹവും കൂട്ടചിരിയിൽ പങ്ക് കൊണ്ടു .ചിരിച്ചാൽ മാത്രം പോരാ ഹൃദയവും എനിക്ക് തരണം എന്നായി ജോസ് കെ മാണി .അതിന്റെ അർഥം അഡ്വ ജോബി കുറ്റിക്കാടിനും മനസിലായി ആയിക്കോട്ടെ എന്ന് പറഞ്ഞു അഡ്വ ജോബി കുറ്റിക്കാട്ട് ജോസ് കെ മാണിയുടെ കൈ പിടിച്ച് യാത്രയാക്കി .

ഒരു കാലത്ത് കെ എം മാണിയുടെയും ;ജോസ് കെ മാണിയുടെയും അടുത്ത ആളായിരുന്നു അഡ്വ ജോബി കുറ്റിക്കാട്ട്. കെ എം മാണി ധന നിയമ മന്ത്രി ആയിരിക്കുമ്പോൾ എല്ലാ ഞായറാഴ്ചയുമുള്ള ജന സമ്പർക്ക പരിപാടിയിലെ മുഖ്യകണ്ണിയായി അഡ്വ ജോബി കുറ്റിക്കാട്ട് പാലാ കരിങ്ങോഴക്കൽ ഭവനത്തിലുണ്ടാവും .കൂടെ പ്രവർത്തിച്ച നേതാക്കൾ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലും ;സഹകരണ ബാങ്ക് പ്രസിഡന്റും ;ത്രിതല പഞ്ചായത്തിലും ഒക്കെ വിളങ്ങുമ്പോൾ നെഞ്ചിൽ ആത്മാർത്ഥത മാത്രം മിച്ചമുണ്ടായിരുന്ന അഡ്വ ജോബി കുറ്റിക്കാട്ട് അവിടെയെല്ലാം തഴയപ്പെടുകയായിരുന്നു .സങ്കടമെല്ലാം ഉള്ളിലൊതുക്കി പാർട്ടിയുടെ ഉജ്വല വാഗ്മിയായി പൊതു യോഗങ്ങളിൽ നിന്നും പൊതു യോഗങ്ങളിലേക്ക് അഡ്വ ജോബി കുറ്റിക്കാട്ട് നീങ്ങി .അഭിഭാഷകനായ അഡ്വ ജോബി കുറ്റിക്കാട്ടിന് ഒരു നോട്ടറി പോലും ലഭിക്കാൻ പാർട്ടി സഹായം ഉണ്ടായില്ല.

തന്റെ സഹ പ്രവർത്തകരിൽ പലരും പല സഹകരണക് ബാങ്കിൽ ഡയറക്ടർ ബോർഡ് മെമ്പറായും പ്രസിഡന്റായും തദ്ദേശ സ്ഥാപനങ്ങളുടെ കാറിൽ വിലസുന്നത് കണ്ടിട്ടും അഡ്വ ജോബി കുറ്റിക്കാടിന്റെ മനസിന് ചാഞ്ചല്യമുണ്ടായില്ല .കെ എം മാണിക്ക് പിന്തുണയുമായി പിന്നിൽ പാറ പോലെ ഉറച്ചു നിന്നു .ഇടയ്ക്കൊക്കെ കരിങ്ങോഴക്കൽ ഭവനത്തിലേക്ക് കാണാതായപ്പോൾ പലരും ചോദിച്ചു .അതെന്താ ഇപ്പോൾ കാണുന്നില്ലല്ലോ .അപ്പോൾ പയ്യെ മനസ് തുറന്നു.എല്ലാക്കാലത്തും  എല്ലാവർക്കും  കണ്ണും പൂട്ടി പിന്തുണ നൽകുവാൻ ഒക്കുമോ.നമുക്കും ജീവിക്കേണ്ട.ആ സംസാരത്തിൽ തന്നെ എല്ലാ പരിഭവങ്ങളും അടങ്ങിയിട്ടുണ്ടായിരുന്നു .പക്ഷെ അതൊന്നും ചിന്തിക്കുവാൻ പാർട്ടി നേതൃത്വത്തിൽ ആർക്കും സമയമില്ലായിരുന്നു .അവർക്ക് തിരക്കായിരുന്നു .

അങ്ങനെ കേരളാ കോൺഗ്രസ് രണ്ടായപ്പോൾ അഡ്വ ജോബി കുറ്റിക്കാട് ജോസഫ് ഗ്രൂപ്പ് കാരനായി .പാലായിലെ പ്രശസ്ത കുടുംബത്തിൽപ്പെട്ട ഒരാളെ ജോസഫ് ഗ്രൂപ്പിലേക്ക് ലഭിച്ചപ്പോൾ ജോസഫ് വിഭാഗം സർവാത്മനാ അദ്ദേഹത്തെ സ്വാഗതം ചെയ്തു .അങ്ങനെ  അദ്ദേഹം ജോസഫ് ഗ്രൂപ്പിന്റെ നിയോജക മണ്ഡലം ചാർജ് സെക്രട്ടറിയായി .അഭിഭാഷക ജോലിയിൽ തുടരുന്നതിൽ മാത്രമേ കാര്യമുള്ളൂ എന്നറിയാവുന്ന അഡ്വ ജോബി കുറ്റിക്കാട് സംസ്ഥാന നേതൃ സ്ഥാനമൊന്നും സ്വീകരിച്ചില്ല .കക്ഷികൾ വരുമ്പോൾ നമ്മൾ നമ്മുടെ ആഫീസിൽ കാണണം അതാണ് അഡ്വ ജോബി കുറ്റിക്കാഡിന്റെ വിശ്വാസ പ്രമാണം .പാലായിൽ വാദിക്കു വേണ്ടി വാദിച്ചാൽ കേസ് തീരുന്നിടം വരെ വാദിക്കു വേണ്ടി തന്നെ അചഞ്ചലമായി നിലകൊള്ളുന്ന അപൂർവം അഭിഭാഷകരിൽ ഒരാളാണ് അഡ്വ ജോബി കുറ്റിക്കാട്ട് .പ്രതിക്ക് വേണ്ടിയാണെങ്കിൽ കേസ് തീരുന്നിടം വരെ പ്രതിക്ക് വേണ്ടിയുണ്ടാവും  പണവും പ്രലോഭനങ്ങളും അദ്ദേഹത്തിന്റെ ഉറച്ച നിലപാടിനെ സ്വാധീനിക്കാറില്ല.അതുകൊണ്ടു തന്നെ വിശ്വസിക്കാൻ കൊള്ളാവുന്ന പാലായിലെ വക്കീൽ എന്ന അപരനാമവും അദ്ദേഹത്തിനുണ്ട് .

2016 ലെ നിർണ്ണായകമായ നിയമസഭാ തെരെഞ്ഞെടുപ്പിൽ കെ എം മാണി തോൽക്കും എന്ന പ്രചാരണം കത്തി നിൽക്കെ.4000 ൽ പരം വോട്ടിന് കെ എം മാണി വിജയിച്ചപ്പോൾ അഡ്വ ജോബി കുറ്റിക്കാട്ടിനു സന്തോഷം അടക്കാനായില്ല .കരിങ്ങോഴക്കൽ വീട്ടിലെ ആഹ്ളാദത്തിൽ അദ്ദേഹവും പങ്കാളിയായി .കൈകൾ രണ്ടും കൂട്ടി തിരുമ്മി ഒരു തരം  സീൽക്കാര ശബ്ദം പുറപ്പെടുവിച്ചായിരുന്നു അഡ്വ ജോബി കുറ്റിക്കാടിന്റെ സന്തോഷ പ്രകടനം .ഇന്നല ജോസ് കെ മാണിയെ കണ്ടപ്പോഴും അതുണ്ടായി .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ 3000 ത്തോളം വോട്ടിനാണ് ജോസ് കെ മാണി പരാജയപ്പെട്ടത് .കേരളമാകെ വീശിയടിച്ച യു  ഡി എഫ് തരംഗത്തെ പാലായിൽ തടഞ്ഞു നിർത്തിയത് ജോസ് കെ മാണിയുടെയും എൽ ഡി എഫ് പ്രവർത്തകരുടെയും ചിട്ടയായ പ്രവർത്തനം മൂലമായിരുന്നു .രേവണ്ണെ എടാ ഡാഷ് മോനെ എന്ന പദ പ്രയോഗവും ;അത് നിന്റെ വീട്ടിൽ പോയി പറഞ്ഞാൽ  മതിയെന്ന അഹങ്കാരവും അധികാര പ്രമത്തതയും അടങ്ങിയ പദ പ്രയോഗവും ഒക്കെ പാലായിലെ നിക്ഷ്പക്ഷ മതികളിൽ സർക്കാരിനെതിരെ ഒരു തരം വെറുപ്പ് ഉളവാക്കിയിരുന്നു .രാവിലെ അഞ്ചരയ്ക്ക് കുർബാനക്ക് പോകുന്നവരുടെ ഇടയിലും ;തിങ്കളാഴ്ച വൃതമെടുക്കുന്നവരുടെ ഇടയിലും;വെള്ളിയാഴ്ച സർവ്വ ഐശ്വര്യ പൂജ നടത്തുന്ന ഒരു പറ്റം  നിക്ഷ്പക്ഷ മതികളിലും ഇതുമൂലം  സർക്കാർ വിരുദ്ധത പടർന്നു കയറിയപ്പോൾ ജോസ് കെ മാണി മൂവായിരം വോട്ടിന് കളത്തിനു പുറത്തായി .

ഇവിടെയാണ് അഡ്വ ജോബി കുറ്റിക്കാട്ടിന്റെയും ,സന്തോഷ് കാവുകാട്ടിന്റെയും ഒക്കെ പ്രസക്തി വർദ്ധിക്കുന്നത്.തോന്നേണ്ടത് തോന്നേണ്ട കാലത്തേ തോന്നൂ.ആ കാലത്തിന്റെ വരവ് സമാഗതമായി .ജനാധിപത്യ ശക്തികൾ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് .അത് മാണീ ഗ്രൂപ്പായാലും കൊള്ളാം ;ജോസഫ് ഗ്രൂപ്പ് ആയാലും കൊള്ളാം.

അംബര ചുംബിത റബറ് മരങ്ങൾ 
രാവിലെ ഉന്തും കർഷക മക്കൾ 
രാവിലെ വെട്ടും തൊഴിലാളി 
അവരുടെ ഉജ്ജ്വല ശബ്ദമിതാ 
കേരളാ കോൺഗ്രസ് സിന്ദാബാദ് 

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version