Kerala
ആക്രി പെറുക്കാനെന്ന വ്യാജേന എലിക്കുളം പ്രദേശത്ത് എത്തിയ മൂന്ന് സ്ത്രീകളെക്കുറിച്ച് പാലാ എലിക്കുളം നിവാസികൾ മുന്നറിയിപ്പ് നൽകുന്നു
പാലാ :ആക്രി പെറുക്കാനെന്ന വ്യാജേന എലിക്കുളം പ്രദേശത്ത് എത്തിയ മൂന്ന് സ്ത്രീകളെക്കുറിച്ച് പാലാ എലിക്കുളം നിവാസികൾ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുക.
എലിക്കുളം പഞ്ചായത്തിലെ കൊപ്രാക്കുളം ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ മോഷണശ്രമം നടന്നതായി നാട്ടുകാർ അറിയിച്ചു. ആക്രി പെറുക്കാനെന്ന വ്യാജേന എത്തിയ മൂന്ന് സ്ത്രീകളെ പ്രദേശവാസികൾ സംശയാസ്പദ സാഹചര്യത്തിൽ ശ്രദ്ധയിൽപെട്ടതായും. വിവരമുണ്ട്.
ആൾതാമസമില്ലാത്ത ഒരു വീടിന്റെ പരിസരത്താണ് സംഭവം നടന്നത്. വീട്ടുപരിസരത്ത് സൂക്ഷിച്ചിരുന്ന പണിയായുധങ്ങളും മറ്റ് സാധനങ്ങളും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഉണ്ടായതെന്ന് നാട്ടുകാർ സംശയിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പരിസര പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രദേശത്ത് അപരിചിതരായ ആളുകൾ വിവിധ ആവശ്യങ്ങൾ പറഞ്ഞ് എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധ പുലർത്തണമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.