Kerala
മഴ ചതിക്കുന്നു :രാജ്യത്ത് കുറവ് വന്നത് 41.4 ശതമാനം :മഴ കുറയുമ്പോ ൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും
മഴ ചതിക്കുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം വളരെ കുറവായി. ജൂൺ 20 വരെയുള്ള കണ ക്കനുസരിച്ചു രാജ്യത്തു ലഭിച്ച മഴ 54.4 മില്ലിമീറ്റർ. സാധാരണ കിട്ടേണ്ടത് 92.8 മില്ലിമീറ്റർ. കുറവ് 41.4 ശതമാനം. മഹാ രാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഉൾപ്പെട്ട മധ്യ ഇന്ത്യയിൽ 65 ശതമാന മാണു മഴക്കുറവ്.
കേരളത്തിലും സ്ഥിതി വളരെ മോശമാ ണ്. ജൂൺ 21 വരെ ലഭിച്ച മഴ 315.5 മില്ലി മീറ്റർ. ലഭിക്കേണ്ടത് 440.3 മില്ലിമീറ്റർ. കുറവ് 28 ശതമാനം. ഇന്ത്യയുടെ വാർഷിക മഴയിൽ 75 ശതമാനത്തോളം ലഭി ക്കുന്നത് ജൂൺ-സെപ്റ്റംബർ മാസങ്ങളിലെ കാലവർഷത്തിലാണ്. പതിവായി കിട്ടുന്നതിന്റെ 90 ശതമാനം മഴയേ ഇക്കൊല്ലം കാലവർഷത്തിൽ കിട്ടുകയുള്ളൂ എന്നാണു പ്രവചനം. രാജ്യത്തു പലഭാഗങ്ങളിലും വരൾച്ചയുണ്ടാകാം.
തുടക്കം വൈകുന്നതുകൊണ്ടു കുഴപ്പം വരണമെന്നില്ല. പക്ഷേ ഇക്കൊല്ലം അ തല്ല സ്ഥിതി. എൽനിനോ പ്രതിഭാസം വില്ലനായി വന്നു. അതും സൂപ്പർ എൽ നിനോ. ഒന്നര നൂറ്റാണ്ടു മുമ്പ് 1876-80ൽ ഉണ്ടായ സൂപ്പർ എൽ നിനോയ് ക്കു സമാനമായ ഒന്ന്. ജലസേചനവും മറ്റും ഇല്ലാതിരുന്ന അക്കാലത്ത് ഇന്ത്യ യിൽ 80 ലക്ഷത്തിലധികം പേരുടെ മര ണത്തിലേക്കു നയിച്ച മഹാപട്ടിണി അതിന്റെ ഫലമായിരുന്നു. എൽ നിനോ പ്രതിഭാസത്തിന്റെറെ സൂചന മാസങ്ങൾ മുമ്പേ ഉണ്ടായിരുന്നു. അതു ജൂൺ രണ്ടാംവാരം തുടങ്ങി.
ലോകത്തിലെ വലിയൊരു കാർഷിക മേഖലയെയാണ് എൽ നിനോ പ്രതിഭാസം ദോഷകരമായി ബാധിക്കുന്നത്. ഇ ന്ത്യയിലും തെക്കുകിഴക്കൻ ഏഷ്യയി ലും ഓസ്ട്രേലിയയിലും മഴ കുറയുമ്പോ ൾ ധാന്യങ്ങൾ, സസ്യ എണ്ണ, തോട്ടവിളകൾ, ഉഷ്ണമേഖലാ പഴവർഗങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ വലിയ ഇടിവ് വരും.